0%

Chapter Title : ഉത്തരായനം [അപരൻ]

Author : aparan Read All Parts 691

മറുപടി  എനിക്കു  ബോധിച്ചു. പത്തുപന്ത്രണ്ടു പടികൾ കയറിയപ്പോൾ ഒരു പടിപ്പുര. അതു തുറന്നകത്തു കടന്നപ്പോൾ  അൽസേഷ്യൻ നായയുടെ ഘനഗംഭീരമായ കുര എതിരേറ്റു. " ടൈഗർ  സ്റ്റോപ് " ചേട്ടന്റെ  വാക്കുകൾ  കേട്ട്  വിശാലമായ മുറ്റത്തിന്റെ അതിരിലെ പട്ടിക്കൂട്ടിൽ കിടന്ന നായ നിശബ്ദനായി. പഴമയുടെ പ്രൗഢിയും പുതുമയുടെ ആകർകത്വവും സമന്വയിക്കുന്ന  സാമാന്യം വലിയ രണ്ടു നില വീട്. വലതുവശത്തെ മുറ്റത്തിന്റെ അതിരിൽ നിന്നും പുറപ്പെടുന്ന ചരൽപ്പാത ഏകദേശം ഇരുപതുമീറ്ററകലെ ചെടിക്കൂട്ടങ്ങൾക്കിടയിൽ അവസാനിക്കുന്നു. അതിനപ്പുറത്ത്  ഓടിട്ട ഒരു വീടിന്റെ എടുപ്പുകൾ മരങ്ങൾക്കിടയിലൂടെ  കാണാം. " അതാണ്  തറവാട്. ഇപ്പോ അമ്മയും പെങ്ങളുമാ  അവിടെ താമസം. അളിയനങ്ങു  ഗൾഫിലാ "  സുകുവേട്ടൻ  പറഞ്ഞു. സിറ്റ്ഔട്ടിലേക്കു കയറിയപ്പോഴേക്കും വാതിൽ തുറന്ന്  ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു. നേരത്തേ ഫോട്ടോ കണ്ടു പരിചയമുണ്ടായിരുന്നതു കൊണ്ട്  തിരിച്ചറിയാൻ  ബുദ്ധിമുട്ടിയില്ല. സുകുവേട്ടന്റെ ഭാര്യ മായച്ചേച്ചി! സന്തോഷത്തോടെ നിറഞ്ഞ ചിരിയോടെ ചേച്ചി  ചോദിച്ചു, " യാത്രയൊക്കെ സുഖമായിരുന്നോ  ദീപൂ?" " സുഖമായിരുന്നു ചേച്ചീ " ഞാനും പുഞ്ചിരിയോടെ മറുപടി  പറഞ്ഞു. " ദീപുവെന്നോ... ദീപുസാറെന്നു  വിളിയെടീ "  സുകുവേട്ടൻ  പറഞ്ഞു. " ഓ. ഒന്നു പോ... എന്നേക്കാൾ  അഞ്ചാറു വയസ്സിനിളയതല്ലേ. ഞാൻ  ദീപുവെന്നേ  വിളിക്കൂ "  അകത്തേക്കു നടക്കവേ  ചേച്ചി  പറഞ്ഞു. അകത്തു സ്വീകരണമുറിയിലേക്കു കടന്നു. സാമാന്യം വലിയതെന്നു തന്നെ പറയാവുന്ന വിശാലമായ ഹാൾ. നിലത്തു പതിപ്പിച്ച പോളിഷ് ചെയ്ത കടപ്പാ ടൈലുകൾ ആഢ്യത്തം വിളിച്ചോതുന്നു. ബാഗ് തറയിൽ വച്ചു  സെറ്റിയിലിരുന്നപ്പോഴേക്കും  ചേച്ചി  ചായയുമായെത്തി. ഫോട്ടോയിൽ കണ്ടതിനേക്കാൾ അല്പം നിറം കുറവാണ്. ഏതാണ്ട് കറുപ്പിനോടടുത്തു നിൽക്കുന്ന ഇരുനിറമെന്നു  പറയാം.മീഡിയം

💬 Comments

View all comments