Chapter Title : ഉയരങ്ങളിൽ 3 [Jay]
കേട്ടു.. ഓടിന്റെ മുകളിൽ എന്തോ ഒടിഞ്ഞു വീണതാണ്. അധികം വൈകിയില്ല റൂമിലെ ജിപ്സം ബോർഡ് പാനലിൽ കൂടി വെള്ളം എന്റെ കിടക്കയിൽ വീഴാൻ തുടങ്ങി.
ഞാൻ കിടക്കാവിരിയും ബെഡും വലിച്ചു സൈഡിലേക്ക് മാറ്റിയിട്ടു. മുറിയിൽ നിന്നും പുറത്തിറങ്ങി. ഹാളിലേക്ക് നടന്നു. പെട്ടെന്ന് ശബ്ദം കേട്ടതുകൊണ്ട് മുത്തശ്ശിയുടെയും ചേച്ചിയുടെയും മുറിയിൽ വെട്ടം തെളിഞ്ഞു.
എന്താ പറ്റിയെ അജു...? ഒരു ശബ്ദം കേട്ടല്ലോ?
മുത്തശ്ശിയാണ് ചോദിച്ചത്
ഒന്നുല്ല മുകളിലെ ഓട് പൊട്ടിയെന്നാ തോന്നുന്നേ...
അയ്യോ നിനക്ക് വെല്ലോം പറ്റിയോ?
ചേച്ചി ഓടി വന്ന് എന്നെ മൊത്തം നോക്കി
ഞാൻ ഒന്നും ഇല്ല എന്ന് പറഞ്ഞു നേരെ സോഫയിലേക്ക് പോയി കിടന്നു.
ഡാ നീ എന്തിനാ ഇവിടെ കിടക്കുന്നെ... വാ... വേറെ മുറി ഒതുക്കി തരാം... ഷീലെ...തെക്കേ മുറി പെട്ടെന്ന് ഒന്ന് വൃത്തിയാക്ക്.
മുത്തശ്ശി ഓർഡർ ഇട്ടു.
മുത്തശ്ശി... വേണ്ടാ.... ഇന്ന് ഞാൻ ഇവിടെ കിടന്നോളാം.... മുറിയൊക്കെ നാളെ വൃത്തിയാക്കിയാൽ മതി.
എന്താണേലും നിന്നെ ഹാളിൽ കിടത്താൻ ഞാൻ സമ്മതിക്കില്ല. മുത്തശ്ശൻ എങ്ങാനും അറിഞ്ഞാൽ വീട് എടുത്ത് കമഴ്ത്തി വെയ്ക്കും.
എന്നാൽ അവൻ എന്റെ മുറിയിൽ കിടന്നോട്ടെ.
ഷീലേച്ചിയാണ് അഭിപ്രായം ഉന്നയിച്ചത്. ആ മുഖത്ത് ഭാവമാറ്റം ഒന്നും ഇല്ല.മുത്തശ്ശി ഒന്നാലോചിച്ചശേഷം സമ്മതിച്ചു.
ഞങ്ങൾ രണ്ടുപേരും മുറിയിലെത്തി, വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ഒരു മുറി അരികിലായി ഒരു കട്ടിലും അലമാരയും ഒക്കെയായി ഒരു ഭംഗിയുള്ള മുറി.
പക്ഷെ തൊട്ടടുത്തുള്ള മേശയിൽ ഇരിക്കുന്ന സാധനം കണ്ടപ്പോൾ ഞാൻ ഞെട്ടി. റംമിന്റെ ഒരു പൈന്റുബോട്ടിൽ ഏതോ കാട്ടവരാധിച്ച സാധനം തന്നെ.
അല്ല കള്ളവാറ്റിനെ കുറ്റം പറഞ്ഞ ആൾ ഇവിടെ ഇരുന്നു മദ്യപിക്കാ....
ഒഹ്ഹ്ഹ് വലുതായിട്ടൊന്നും ഇല്ലടാ ചെക്കാ ഒരു രണ്ടെണ്ണം വീശും. പണ്ടുതൊട്ടേയുള്ള ശീലവാ മാറ്റാൻ പറ്റില്ല.
എല്ലാ ദിവസവും അടിക്കുവോ? ഞാൻ ഞെട്ടലോടെ ചോദിച്ചു.
എപ്പോഴും ഇല്ല തണുപ്പോള്ള സമയത്ത് മാത്രം,അല്ലേലും ഞാൻ ഒരു തെന്മലക്കാരി അച്ചായത്തി അല്ലേടാ.
ഹമ് ഹ്മ്മ് നടക്കട്ടെ.
നിനക്ക് വേണോ?
ഞാൻ വേണ്ട ശീലമില്ല എന്ന് പറഞ്ഞു ഒഴിവായി. വെറുതെ എന്തിനാ ഇനി കള്ളെങ്ങാനും മൂത്ത് അവരെ കേറിപിടിച്ചാൽ മൊത്തം നാറും.
💬 Comments
View all comments