Chapter Title : ഉയരങ്ങളിൽ 3 [Jay]
വാതിൽ തുറന്നു.
ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ റൂമിലേക്ക് പോയി.
ഞാൻ കിടന്നു എത്ര കിടന്നിട്ടും ഉറക്കം വരുന്നില്ല.മഴ കനത്തു പെട്ടന്ന് എന്റെ മുറിയുടെ മുകളിൽ എന്തോ ശബ്ദം കേട്ടു.. ഓടിന്റെ മുകളിൽ എന്തോ ഒടിഞ്ഞു വീണതാണ്. അധികം വൈകിയില്ല റൂമിലെ ജിപ്സം ബോർഡ് പാനലിൽ കൂടി വെള്ളം എന്റെ കിടക്കയിൽ വീഴാൻ തുടങ്ങി.
ഞാൻ കിടക്കാവിരിയും ബെഡും വലിച്ചു സൈഡിലേക്ക് മാറ്റിയിട്ടു. മുറിയിൽ നിന്നും പുറത്തിറങ്ങി. ഹാളിലേക്ക് നടന്നു. പെട്ടെന്ന് ശബ്ദം കേട്ടതുകൊണ്ട് മുത്തശ്ശിയുടെയും ചേച്ചിയുടെയും മുറിയിൽ വെട്ടം തെളിഞ്ഞു.
എന്താ പറ്റിയെ അജു...? ഒരു ശബ്ദം കേട്ടല്ലോ?
മുത്തശ്ശിയാണ് ചോദിച്ചത്
ഒന്നുല്ല മുകളിലെ ഓട് പൊട്ടിയെന്നാ തോന്നുന്നേ...
അയ്യോ നിനക്ക് വെല്ലോം പറ്റിയോ?
ചേച്ചി ഓടി വന്ന് എന്നെ മൊത്തം നോക്കി
ഞാൻ ഒന്നും ഇല്ല എന്ന് പറഞ്ഞു നേരെ സോഫയിലേക്ക് പോയി കിടന്നു.
ഡാ നീ എന്തിനാ ഇവിടെ കിടക്കുന്നെ... വാ... വേറെ മുറി ഒതുക്കി തരാം... ഷീലെ...തെക്കേ മുറി പെട്ടെന്ന് ഒന്ന് വൃത്തിയാക്ക്.
മുത്തശ്ശി ഓർഡർ ഇട്ടു.
മുത്തശ്ശി... വേണ്ടാ.... ഇന്ന് ഞാൻ ഇവിടെ കിടന്നോളാം.... മുറിയൊക്കെ നാളെ വൃത്തിയാക്കിയാൽ മതി.
എന്താണേലും നിന്നെ ഹാളിൽ കിടത്താൻ ഞാൻ സമ്മതിക്കില്ല. മുത്തശ്ശൻ എങ്ങാനും അറിഞ്ഞാൽ വീട് എടുത്ത് കമഴ്ത്തി വെയ്ക്കും.
എന്നാൽ അവൻ എന്റെ മുറിയിൽ കിടന്നോട്ടെ.
ഷീലേച്ചിയാണ് അഭിപ്രായം ഉന്നയിച്ചത്. ആ മുഖത്ത് ഭാവമാറ്റം ഒന്നും ഇല്ല.മുത്തശ്ശി ഒന്നാലോചിച്ചശേഷം സമ്മതിച്ചു.
ഞങ്ങൾ രണ്ടുപേരും മുറിയിലെത്തി, വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ഒരു മുറി അരികിലായി ഒരു കട്ടിലും അലമാരയും ഒക്കെയായി ഒരു ഭംഗിയുള്ള മുറി.
💬 Comments
View all comments