Chapter Title : ഉയരങ്ങളിൽ 3 [Jay]
പറഞ്ഞെ നീ പോയി അതിങ് എടുത്തോണ്ട് വാ. അഹ് പിന്നെ നീ കാർ ഓടിക്കുവല്ലോ അല്ലേ?
ആഹ് ഓടിക്കും
എന്നാ കോട ഇറങ്ങുന്നതിനു മുന്പേ വിട്ടോ.
***********************************************
ധർമനായിരുന്നു കാർ ഓടിച്ചത്.ബ്ലാക് ജീപ്പ് കോമ്പസ്, ചക്കയുടെ ഒക്കെ ഒരു ഭാഗ്യം. ആദ്യം പുള്ളിടെ വീട്ടിൽ പോയി ചക്ക എടുത്ത് കാറിൽ കയറ്റി. ഒരു മഹേഷിന്റെ പ്രതികാരം മൂഡിലുള്ള വീട്. ധർമൻ ഒരു സ്വർഗത്തിലാണ് താമസിക്കുന്നത് എന്ന് തോന്നി. അവിടെ നിന്നും ഇറങ്ങാൻ നേരം ധർമൻ വന്ന്
അയ്യോ പോവല്ലേ ഇനി ആാാ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പോയാൽ ഒരു തോട്ടം ഉണ്ട് അതു കഴിഞ്ഞ് ആദ്യം കാണുന്ന വീട്ടിൽ കയറി ഈ പൈസ കൊടുത്താൽ മതി.
എന്ത് മേടിക്കാനാ പൈസ?
പാപ്പന്റെ വെടിമരുന്ന്.... ഹ ഹ ഹ
ധർമൻ ഒരു ഊളച്ചിരി ചിരിച്ചു പോയി. എന്റെ കൈയിൽ ഒരു രണ്ടായിരം രൂപയും തന്നു.
ആഹ് പിന്നെ പാപ്പൻ ചോദിച്ചാൽ ഞാൻ മേടിച്ചുതന്നത് ആണെന്ന് പറഞ്ഞാൽ മതി. അല്ലേൽ എന്നെ കൊല്ലും, എനിക്കാണേൽ ഒരിടം വരെ പോവാനുണ്ടായിരുന്നു.അതുകൊണ്ടാ ഒന്നും തോന്നല്ലേ.
ഞാൻ അവിടെനിന്നും മൂളികൊണ്ട് ഇറങ്ങി. ധർമൻ പറഞ്ഞ വഴിയിലൂടെ ചെന്നു ഒരു പഴയ വീടിന്റെ മുമ്പിൽ കാർ നിർത്തി. അടുത്തൊന്നും ഒരു വീട് പോലുമില്ല. ഒരു ദാരിദ്രം സെറ്റപ്പ്. പക്ഷെ മുറ്റത്തെ ചെടികൾ ആണ് ആ വീടിന് അല്പമെങ്കിലും ഭംഗി കൂട്ടിയത്. ചെറിയ ഒരു പൂന്തോട്ടം.
ഹലോ.... ആരുമില്ലേ....
ഞാൻ വിളിച്ചു. ആരെയും കണ്ടില്ല.ജനലിനടുതൊട്ട് തല കൊണ്ടുപോയി നോക്കിയപ്പോൾ അകത്തുനിന്നും ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. ഒന്നുകൂടി തലചേർത്തപ്പോൾ
💬 Comments
View all comments