Chapter Title : ഉയരങ്ങളിൽ 4 [Jay]
കൂടുതൽ സുന്ദരിയായപോലെ.ഇടയ്ക്ക് ഷീലേച്ചി വന്നു അവളോട് വിശേഷം ഒക്കെ തിരക്കി.അവർ തമ്മിൽ പണ്ടേ നല്ല കൂട്ടാണെന്ന് എനിക്ക് തോന്നി. അങ്ങനെ പൂജ മുകളിൽ എന്റെ മുറിയുടെ അടുത്ത് തന്നെ താമസമാക്കി. മുകളിൽ ആകെ ഒരു ബാത്റൂമേ ഉള്ളു അത് എന്റെ മുറിയിലായിരുന്നു. അങ്ങനെ ഞാൻ ഇല്ലാത്തപ്പോൾ മാത്രം അവൾ മുകളിലെ ബാത്റൂം ഉപയോഗിക്കാൻ തുടങ്ങി. അതിനിടയ്ക്ക് ഞങ്ങൾ തമ്മിൽ നല്ല കമ്പനി ആയി. കോളേജിൽ ലക്ഷ്മി ഒന്നിനും സമ്മതിക്കാത്തത് കൊണ്ട് പൂജയോട് ഇപ്പോഴാണ് മനസ്സറിഞ്ഞു സംസാരിക്കുന്നത് തന്നെ. സത്യത്തിൽ ഇവളെ നേരത്തെ തന്നെ പരിചയപ്പെടേണ്ടതായിരുന്നു.
അല്ല എന്താ ഇവിടെ പരിപാടി? ഷീലേച്ചിയാണ് ചോദിച്ചത്
പൂജ : അത് ഞാൻ സുധിയോട് ചുമ്മാ ഒരോ കാര്യം പറഞ്ഞിരിക്കുവായിരുന്നു.
സുധിയോ..... ഹ ഹ ഹ...
ഇത് ഞങ്ങളുടെ അജുവാ....
ഓഹ്....അറിയാം.....മേഡം....ഞാൻ കോളേജിൽ വിളിക്കുന്ന ഓർമയിലാ പറഞ്ഞെ.നിങ്ങൾ ഷമിക്ക്.
ഹ്മ്മ്.. മതി....വാ അവിടെ ചക്കവരട്ടി വെച്ചിരിക്കുന്നു. വന്നു കഴിക്ക്.
ഞങ്ങൾ മൂന്നുപേരും മത്സരിച്ചു കഴിച്ചു. അങ്ങനെ രാത്രിയായി ഷീലേച്ചിയുടെ ചക്കവരട്ടിയത് വയറിൽ ചില താളപ്പിഴകൾ കാണിക്കാൻ തുടങ്ങി. ഞാൻ ബാത്‌റൂമിൽ പോയി വന്നു കട്ടിലിൽ കിടന്നു. പെട്ടെന്ന് ഡോറിൽ നല്ല മുട്ട്.
ടാ തുറക്ക്.. ഞാനാ.... വാതിൽ തുറന്നപ്പോൾ വയറും പൊത്തിപിടിച്ചുകൊണ്ട് പൂജ എന്റെ മുറിയിലെ ബാത്‌റൂമിലേക്ക് ഓടി. എനിക്ക് ചിരിവന്നു പോയി. പാവം സഹിക്കാൻപറ്റുന്നുണ്ടാവില്ല. പൂജ ഇറങ്ങിയപ്പോൾ ഷീലേച്ചിയെ ഒന്ന് ഫോൺ വിളിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
ഹലോ... ചേച്ചി ഞാനാ പൂജ.
മോളെ അവൾ ബാത്‌റൂമിലാ... എന്താ വല്ലതും പറയാൻ ആണോ. ചേച്ചിയുടെ ഭർത്താവാണ് സംസാരിച്ചത്. ഞങ്ങൾ ഒന്നും പറയാതെ ഫോൺ കട്ട് ആക്കി.പരസ്പരം നോക്കി ചിരി തുടങ്ങി... ചേച്ചിയെ വിളിച്ചു കുറച്ചു ചൊറിയാം എന്ന് വിചാരിച്ച ഞങ്ങൾക്ക് അവിടെയും മുട്ടൻ പണികിട്ടി എന്നറിഞ്ഞപ്പോൾ ചിരി സഹിക്കാൻ പറ്റുന്നുണ്ടായില്ല. പക്ഷെ ആ ചിരി അധികനേരം നീണ്ടുനിന്നില്ല രണ്ടുപേരും പരസ്പരം നോക്കിനിന്നശേഷം ബാത്രൂംമിലേക്ക് ഓടി എന്റെ കഷ്ടകാലത്തിന് അവൾ ആദ്യം കയറി വാതിലടച്ചു. പിന്നെ ഞാൻ ഡോറിൽ കൊട്ടിയും പാട്ടുമൊക്കെ നടത്തിയപ്പോൾ താഴെ നിന്നും മുത്തശ്ശി കയറി വന്നു.
എന്താടാ മോനെ...?ബഹളം വെക്കുന്നെ?
💬 Comments
View all comments