0%

Chapter Title : വാദ്ധ്യാർ 1 [അഖിലേഷേട്ടൻ]

Author : kkstories Read All Parts 2.1K

ധരിച്ച് ഞാൻ ഇരുന്നതിന് ഓപ്പോസിറ്റായി ഇരുന്ന് സംസാരിക്കാൻ തുടങ്ങി.

ഞാനും ഇന്നലെ അറിഞ്ഞ കാര്യങ്ങൾ പുറത്ത് കാട്ടാതെ അവളോട് സംസാരിച്ചു. അവസാനം ഞങ്ങൾ ചെന്നൈ സ്റ്റേഷനിൽ എത്തി. ശേഷം ബാഗുമെടുത്ത് ഇറങ്ങി സ്റ്റേഷന് പുറത്തുള്ള ഒരു ഹോട്ടലിൽ നിന്ന് ഫുഡ്‌ കഴിച്ചു.

ശേഷം ആ ഏജന്റ് പറഞ്ഞ പ്രകാരം തമിനാട് ഗവണ്മെന്റ് ബസ് സ്റ്റാൻഡിലേക്ക് പോയി. അവിടെ അന്വേഷിച്ചപ്പോൾ പുതുപ്പേട്ടയിലേക്കുള്ള ബസ് കാണാൻ കഴിഞ്ഞു. ഞങ്ങൾ വേഗം ബസിനടുത്തേക്ക് നടന്നു.

ബസ്സിനുള്ളിൽ കയറിയപ്പോൾ അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ ബാഗ് മുകളിൽ വെച്ചു.

രണ്ട് പേര് ഇരിക്കുന്ന സീറ്റിൽ വിൻഡോ സൈഡിൽ അവൾ ഇരുന്നു. അവളുടെ പിന്നിലുള്ള സീറ്റിൽ ഇരിക്കാൻ ഞാൻ നിന്നതും പെട്ടെന്ന് അവൾ തിരിഞ്ഞു എന്നോട് പറഞ്ഞു.

" താനെന്താടോ... അവിടെ ഇരിക്കുന്നെ....? "

" അല്ല... അത് പിന്നെ... "

" എന്ത് പിന്നെ... ഒരു പിന്നെയും ഇല്ല... ഇവിടെ ഇരുന്നാൽ മതി. ഞാൻ തന്നെ പിടിച്ച് കടിക്കൊന്നും ഇല്ല... "

ഞാൻ വീണ്ടും മടിച്ച് നിക്കുന്നത് കണ്ടപ്പോൾ അവൾ എന്റെ കൈ പിടിച്ച് വലിച്ച് അവളുടെ അടുത്തിരുത്തി.

" ഞാനെപ്പഴും ഇങ്ങനാണോ....? "

"എങ്ങനെ...? "

"ഇത്രേം നാണം കുണുങ്ങിയായി... "

അവൾ നാണം കുണുങ്ങി എന്ന് പറഞ്ഞപ്പോൾ എനിക്ക് അല്പം നീരസം വന്നെങ്കിലും മുഖത്തു കാണിച്ചില്ല. ആ ബസ്സിൽ ആളുകളെക്കാൾ കൂടുതൽ പൂക്കളും പഴങ്ങളും നിറച്ച കൂടകളായിരുന്നു അധികം.

ഞങ്ങൾ ഇരുന്നിരുന്ന സീറ്റിന് സൈഡിലും ബാക്കിലെ സീറ്റുകളിലൊക്കെ കുട്ടകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.

അല്പ സമയത്തിന് ശേഷം ബസ്സ് സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട്

💬 Comments

View all comments