0%

Chapter Title : വാദ്ധ്യാർ 2 [അഖിലേഷേട്ടൻ]

Author : kkstories Read All Parts 1.8K

..."

അതും പറഞ്ഞവൾ എന്റെ കഴുത്തിൽ ചുണ്ടുകൾ അമർത്തി... ശേഷം വീണ്ടും മുതുകിൽ തല വെച്ച് കിടന്നു... ഞാൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല..

കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ചന്തയിൽ എത്തി.... വേണ്ട പച്ചക്കറിയും സാധങ്ങളും എല്ലാം വാങ്ങി വണ്ടിയുടെ മുന്നിൽ വെച്ചു... ശേഷം അവിടെ കണ്ട ഒരു ബേക്കറിയിൽ കയറി ചായയും പപ്സും കഴിച്ച് ഞങ്ങൾ റൂമിലേക്ക് തിരിച്ചു...

റൂമിലെത്തിയ ശേഷം സാധനങ്ങളൊക്കെ ഞാൻ തന്നെ മുകളിലേക്കു എടുത്തു കൊണ്ട് പോയി.. അവളെ അതൊന്നും എടുക്കാൻ ഞാൻ സമ്മതിച്ചില്ല...

എന്റെ റൂം വരെ അവളും കൂടെ വന്നു.. ഞങ്ങൾ എത്തിയപ്പോഴേക്കും കുമാറും അയാളുടെ പണിക്കാരനും അവിടന്ന് പോയിരുന്നു...

" താൻ പോയി കുളിച്ച് വാ ഞാൻ ഫുഡ്‌ ഉണ്ടാക്കി എടുത്തു വയ്ക്കാം.. "

" എടാ... എന്തോ എന്റെ കാലിന് തീരെ സുഖമില്ലാത്ത പോലെ.. നേരത്തെ പോലെ എന്നെ എടുത്ത് താഴെ കൊണ്ട് പോവോ.... "

"പൊക്കോണം അവിടന്ന്.... "

അതും പറഞ്ഞു കളിയായി അവളെ തല്ലാൻ ഓങ്ങിയതും അവൾ ചിരിച്ച് കൊണ്ട് താഴേക്ക് ഓടി പോയി...

ഞാൻ കൊണ്ട് വന്ന സാധനങ്ങൾ എല്ലാം എടുത്ത് ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി.. കുറച്ചു കഴിഞ്ഞപ്പോൾ അവൾ കയ്യില്ലാത്ത ഒരു ലൈറ്റ് ബ്ലൂ സ്ലീവ്ലെസ്സ് ടി ഷർട്ടും നേരത്തെ ഉടുത്ത ബ്ലാക്ക് ഷോർട്സും ഇട്ട് അങ്ങോട്ട് വന്നു...

https://g.co/gemini/share/eb4f0df724ബ്ബ

" ഹലോ... എന്തെങ്കിലും സഹായംവേണോ... മാഷേ....? "

ഉള്ളിലേക്ക് കയറി കൊണ്ട് അവൾ ചോദിച്ചു..

" അയ്യോ... ഒന്നും വേണ്ടായേ.... ഈ ഉണ്ടാകുന്നത് ഒന്ന് തിന്ന് സഹായിച്ചാൽ മതി.... "

💬 Comments

View all comments