0%

Chapter Title : വാദ്ധ്യാർ 2 [അഖിലേഷേട്ടൻ]

Author : kkstories Read All Parts 1.8K

ബോർഡെഴുതിയ ഒരു രണ്ട് മൂന്ന് ബസ്സുകൾ മാത്രമുള്ള ഒരു ബസ്സ് സ്റ്റാൻഡ്.. അതിന് എതിർവശത്തു കുറച്ചു കടകൾ ഉണ്ടായിരുന്നു...

അതിനിടയിൽ ഒരു ഹോട്ടൽ കണ്ടതും ഞാൻ ഞാൻസിയോട് പറഞ്ഞു..

" ഞാൻസി... ദേ അവിടെ ഒരു ഹോട്ടൽ കാണുന്നുണ്ട്.. നമുക്ക് എന്തെങ്കിലും കഴിക്കാം.... "

" ആ.. ശെരി ... "

ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നു.. അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല അവിടെ... ഞങ്ങൾ ഉള്ളിൽ കയറി ഒരു കോർണറിലുള്ള ടേബിളിൽ ചെന്നിരുന്നു.

" എന്ന വേണം സാർ... "

അവിടുത്തെ വെയ്റ്റർ എന്ന് തോന്നിക്കുന്ന ഒരു പയ്യൻ വന്ന് ഞങ്ങളോട് ചോദിച്ചു... രണ്ട് മസാല ദോശ പറഞ്ഞാൽ മതിയെന്ന് അവളും പറഞ്ഞു...

".. രണ്ട് മസാല ദോസ.... "

അത് കേട്ടതും പയ്യൻ അകത്തേക്ക് പോയി. ഈ സമയം ഞാൻസി ഫോണിൽ മെസ്സേജ് എന്തൊക്കെയോ നോക്കുവാർന്നു... ഞാനും ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു.. അമ്മയോടും അമ്മു ചേച്ചിയോടും മാളുവിനോടൊക്കെ സംസാരിച്ചു വെച്ചു..

ഈ സമയം മസാല ദോശയുമായി ആ പയ്യൻ വന്ന് ഞങ്ങളുടെ ടേബിളിൽ വെച്ച് ഉള്ളിലേക്ക് പോയി... "

ഞങ്ങൾ ദോശ കഴിക്കുന്നതിനിടയിൽ ഞാൻ ഞാൻസിയോട് ചോദിച്ചു...

" അല്ല.. താൻ രാവിലെ ബസ്സിൽ വെച്ച് പറഞ്ഞതൊക്കെ ഉള്ളതാണോ.... "

" ഹേ... തനിക്കെന്താടോ... അംനീഷ്യ ഉണ്ടോ.... ഹ... ഹാ.. "

" ഹേയ്... അതല്ല.. ഇനി ഞാൻ ഉറക്കത്തിൽ വല്ല സ്വപ്നവും കണ്ടതാണോ എന്നൊരു തോന്നൽ... "

" അങ്ങനെയാണെങ്കിൽ താൻ ഇനി കാണാൻ പോകുന്നത് സ്വപ്നങ്ങളുടെ പറുദീസ ആയിരിക്കും. അല്ല.. ഞാൻ തിരിച്ചൊന്ന് ചോദിച്ചോട്ടെ..?

💬 Comments

View all comments