Chapter Title : വാദ്ധ്യാർ 2 [അഖിലേഷേട്ടൻ]
ഇതുവരെ ഒരു മോട്ടുസൂചി പോലും എടുത്ത് പൊക്കിയിട്ടില്ല.. എല്ലാം ചെയ്ത് തരാൻ എന്റെ വീട്ടിലും സെർവെൻറ്സ് ഉണ്ടായിരുന്നു.. എന്റെ അച്ഛനും അമ്മയ്ക്കും ഒറ്റ മോളായിരുന്നു ഞാൻ. അത് പോലെ തന്നെ എന്റെ ഹസ്ബൻഡ് റോയും ഒറ്റ മോനായിരുന്നു. എന്റെ വീട്ടിലെയും പുള്ളിടെ വീട്ടിലെയും കിച്ചണിൽ പോലും ഞാൻ നേരെ കയറിയിട്ടില്ല..."
" മ്മ്.. അപ്പൊ എനിക്കിട്ടുള്ള പണിയാണല്ലേ ഇനി... "
ഞാൻ അത് പറഞ്ഞപ്പോൾ അവൾ ബെഡിൽ കയ്കൾ തലയ്ക്കു പിറകിൽ വച്ചു നേരെ കിടന്ന് എന്നെ നോക്കി കൊണ്ട് പറഞ്ഞു..
https://g.co/gemini/share/adc2f9bbbffc
" പോടാ അവിടന്ന്... എനിക്കും ഇതൊക്കെ പഠിക്കണം.. സത്യം പറഞ്ഞാൽ വളരെ ഒരു പീസ്ഫുള്ളായ ഒരു സ്ഥലം ആണിതല്ലേ... സിറ്റിയുടെ യാതൊരു ബഹളങ്ങളും ഇല്ല... ഐ ലവ്ഡ് ദിസ് പ്ലൈസ്... "
" അത് ശെരിയാ.. നമ്മൾ സിനിമയിലൊക്കെ കാണുന്ന പോലത്തെ നിറയെ കുന്നും മലയൊക്കെ ഉള്ള അടിപൊളി സ്ഥലം... എനിക്കും ഇഷ്ടായി... "
" ആഹാ... മോനിതല്ലാതെ വേറെ എന്തൊക്കെയാ ഇഷ്ടങ്ങൾ ഉള്ളത്.. കേൾക്കട്ടെ... "
അവൾ എണീറ്റിരുന്ന് ചോദിച്ചു...
" എന്ത് ഇഷ്ടങ്ങൾ... കുറച്ചു കാശുണ്ടാക്കിയിട്ട് വേണം അമ്മു ചേച്ചിയെ ആരുടെ എങ്കിലും കയ്യിൽ ഏല്പിക്കാൻ... മാളുവിന്റെ പഠിത്തം കഴിഞ്ഞാൽ നല്ലൊരു ജോലി ആക്കികൊടുത്ത് അവളെയും നല്ലൊരാൾക്ക് കൈപിടിച്ചു കൊടുക്കണം... "
" മ്മ്... അതൊക്കെ നടക്കുമെടോ... താൻ ചുമ്മാ സെന്റിയാവല്ലേ... നമുക്ക് ഒരു കൊച്ചു ജീവിതമല്ലേ ഉളളൂ... മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതിനിടയിൽ നമുക്ക് വേണ്ടിയും കുറച്ചു സമയം കണ്ടെത്തണം.... "
" മ്മ്.... "
ഞാൻ വെറുതെ മൂളി....
💬 Comments
View all comments