Chapter Title : വാൽസല്യം [പഴഞ്ചൻ]
കവിളിലും നെറ്റിയിലും മൂക്കിൻ തുമ്പിലും മുഖത്താകമാനം ചുംബിച്ചു...
അവൻെറ മുഖം അവളുടെ ഉമിനീരിൽ കുതിർന്നു...
അവളവനെ നോക്കി ചിരിച്ചു കൊണ്ട് മുഖം തോർത്തിനാൽ തുടച്ചു കൊടുത്തു...
“ വാ മോനേ കഴിക്കണ്ടേ... നമുക്ക്... “ അവൻ അവളുടെ കൂടെ വിരലിൽ വിരൽ കോർത്ത് അനുസരണയുള്ള കുട്ടിയായി പോയി...
സരസ്വതി കണ്ണനെ മടിയിരുത്തി ഇടിയപ്പവും മൊട്ടയും കൊടുത്തു...
അവനൊക്കൊണ്ട് അവൾക്ക് മതിവരുന്നത് വരെ ഭക്ഷണം കൊടുത്തിട്ടേ അവനെ എണീക്കുവാൻ അവൾ സമ്മതിച്ചുള്ളൂ...
സരസ്വതിയെ അടുക്കള കാര്യത്തിൽ സഹായിക്കാനൊക്കെ കണ്ണൻ എപ്പോഴും കൂടെയുണ്ടായിരുന്നു...
അവൾ വേണ്ടയെന്ന് പറഞ്ഞാലും അവനെല്ലാം കണ്ടറിഞ്ഞു ചെയ്തു കൊടുക്കും... അവളവന് ഇടക്കിടെ പോഷകാഹാരങ്ങൾ ചേർത്ത പഴവർഗ്ഗങ്ങൾ ഒക്കെ നൽകി... ബൂസ്റ്റിട്ട പാലും പുഴുങ്ങിയ മുട്ടയെല്ലാം കഴിഞ്ഞ് കണ്ണനൊരു പരുവമായി...
വൈകിട്ട് കേശവൻ വന്ന് ചായ കുടിക്കാനിരുന്നപ്പോൾ കണ്ണൻ പരിഭവം പറഞ്ഞു...
“ അച്ഛാ... ഈ അമ്മ ഫുഡ് തന്ന് എന്നെ കൊല്ലുമെന്നാ തോന്നുന്നേ... നോക്കിക്കേ... ഇപ്പോൾ തന്നെ ഇന്ന് ഇത് മൂന്നാമത്തെ ബൂസ്റ്റിട്ട ചായയാ... “ കണ്ണൻ പറഞ്ഞതു കേട്ട് കേശവന് ചിരിപൊട്ടി...
“ അവന് കഴിക്കാൻ പറ്റുന്നത് കൊടുത്താൽ പോരേടി സരസ്വതി... പാവം ചെക്കൻ... “ കേശവൻെറ വക്കാലത്തൊന്നും സരസ്വതി വകവെച്ചില്ല...
“ ഏട്ടൻ ഏട്ടൻെറ കാര്യം നോക്കിയാൽ മതി... ഇവൻെറ കോലം കണ്ടില്ലേ... ചെറിയ പിള്ളേരാ... ഈ പ്രായത്തിൽ നല്ലോണം ഭക്ഷണം കഴിക്കണം... “ അവൾ കേശവനെ മുഖം കൂർപ്പിച്ചൊന്ന് നോക്കിയിട്ട് കണ്ണൻെറ പാത്രത്തിലേക്ക് ഒരു പുഴുങ്ങിയ മുട്ട കൂടി ഇട്ടു...
അതു കണ്ട് കണ്ണൻ ഒന്നും പറയാതെ ആ മുട്ടയെടുത്ത് തിന്നാൻ
💬 Comments
View all comments