Chapter Title : ?വാപ്പാന്റെ ദുഃഖവും ഷംനയുടെ സ്വപ്നവും? [ലൂസിഫർ]
വരുത്തിയത് അതും കൊണ്ടാണ് ഇക്ക വന്നിരിക്കുന്നത്.
"പടച്ചോനേ.. റബ്ബ് തുണച്ചു.. പെണ്ണിന്റെ കല്ല്യാണക്കാര്യമൊന്ന് ശരിയാക്കിത്തരാനാണ് ഞാൻ ഇക്കാനോട് വരാൻ പറഞ്ഞതു തന്നെ.. പെണ്ണ് തലയും മുലയും വളര്‍ന്നു നില്‍ക്കുന്നു.. ഓളെ പ്രായത്തില്‍ ഞാൻ ഒന്ന് പെറ്റ്."
സന്തോഷംകൊണ്ട് എന്ത് പറയണം എന്നവൾക്ക് അറിയില്ലായിരുന്നു. പെറ്റ കാര്യം പറയണ്ടായിരുന്നു എന്ന് പിന്നെ തോന്നി. അറിയാതെ പറഞ്ഞും പോയി. അവൾ നാണംകൊണ്ട് മുഖം കുനിച്ചു.
പെങ്ങളുടെ നിഷ്ക്കളങ്കത കണ്ട് അയാൾക്ക് ചിരിവന്നു.
"അപ്പൊ നിയ്യത് അറിഞ്ഞിട്ടില്ല അല്ലേ.? അങ്ങനൊരാലോചന അളിയന്റടുത്ത് വന്നിരുന്നു.. അളിയനത് മുടക്കി.. അളിയൻ പറഞ്ഞത്രേ പെണ്ണിന് പ്രായമായിട്ടില്ല, നാലഞ്ച് കൊല്ലംകൂടി കഴിഞ്ഞേ കെട്ടിക്കൂന്ന്."
അവൾ അമ്പരന്ന് പോയി. ആ വിവരം അവൾ അറിഞ്ഞിട്ടേയില്ലായിരുന്നു. ഉള്ളിൽ വിത്ത് പാകിയ സംശയങ്ങളിൽ പുതുനാമ്പ് വിരിഞ്ഞു.
"ചെലപ്പൊ മറ്റൊരു കാരണമുണ്ടാകും.. അതും കൂടി പറയാനാ ഞാൻ ഇക്കാനെ വിളിച്ചു വരുത്തിയത്."
അതെങ്ങനെ പറയും എന്നറിയാതെ തെല്ല് മടിയോടെ അവൾ ഇക്കാനെ നോക്കി.
അയാൾക്കത് മനസ്സിലാകുകയും ചെയ്തു.
"എന്തായാലും പറയെടീ.. ഞാൻ അന്റെ ഇക്ക മാത്രമല്ല.. വാപ്പയില്ലാതായത് മുതൽ ആ സ്ഥാനം കൂടി എനിക്കാണ്.. അനക്കെന്നോട് എന്തും തുറന്ന് പറയാം."
പിന്നെയവൾ മടിച്ചില്ല. എല്ലാം പറഞ്ഞു, ഒന്നൊഴിച്ച്. സ്വന്തം കിടപ്പറക്കാര്യം മാത്രം പറഞ്ഞില്ല. അത് വാപ്പാനോട് പോലും പറയാൻ പറ്റുന്ന കാര്യമല്ലല്ലോ.
എല്ലാം കേട്ട് അന്തംവിട്ട് ഇരിക്കുകയായിരുന്നു റഷീദ്.!!!
സ്വന്തം മോളോട് ഇത്തരത്തിലൊരു വികാരം ഏതെങ്കിലും വാപ്പാക്ക് തോന്നുമോ.? പണ്ട് ബ്രഹ്മാവ് ഏതോ ഒരു പെണ്ണിനെ പടച്ചപ്പൊ ഓളെ മൊഞ്ച് കൂടിപ്പോയതുകൊണ്ട് സ്വന്തം കെട്ട്യോളാക്കിയ കഥ കേട്ടിട്ടുണ്ട്. അതേപോലെ പൂതി മൂത്തതാകും അളിയന്.!
💬 Comments
View all comments