0%

Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 1.1K
അവൾ ഗുജറാത്തിയാണ്. തന്നെ പോലൊരു അനാഥ.പക്ഷേ എങ്കിലും ഭർത്താവിനോടു ഭർത്താവിന്റെ ഭാഷയിൽ തന്നെ സംസാരിക്കണമെന്ന് അവൾക്ക് നിർബന്ധമായിരുന്നു.അങ്ങനെ മലയാളം പഠിച്ചു.ചിലവാക്കുകളൊക്കെ പകുതി വിഴുങ്ങുമെങ്കിലും അത്യാവശ്യം നന്നായി തന്നെ സംസാരിക്കും. പാലു നല്ല കുറുകുറെ കുറുക്കി തേയില കടുപ്പത്തിലിട്ടു പഞസാര പാകത്തിലധികമിട്ടു മധുരം കൂട്ടിയ ചായമൊത്തിക്കുടിക്കുന്നതിനിടെ ചന്തു ഓർക്കുകയായിരുന്നു തറവാട്ടിലെ ജീവിതം. അച്ഛനും അമ്മയുമില്ലാത്ത തന്നെ വളർത്തിയത് കേശവനമ്മാവനും അമ്മിണിയമ്മായിയുമായിരുന്നു. അമ്മായിയെ താൻ ഇച്ഛമ്മായി എന്നു വിളിച്ചു. അമ്മാവനും അമ്മായിക്കും രണ്ടു മക്കളായിരുന്നു രാഗിണിയും മായയും. രാഗിണി. ഒരുകാലത്തു തന്റെ എല്ലാമായിരുന്നു അവൾ.തന്റെ സ്വന്തമെന്നു താൻ കരുതിയ മുറപ്പെണ്ണ്.
ആൺമക്കളില്ലാത്ത അമ്മാവന് താനൊരു ആശ്വാസമായിരുന്നു. നീണ്ട കൃഷിയിടങ്ങളും കാലിഫാമുകളുമൊക്കെ നോക്കിനടത്താൻ താൻ മിടുക്കനുമായിരുന്നു.അതോണ്ടാകണം, പ്ലസ്ടു കഴിഞ്ഞിട്ട് തന്നോടു പഠിക്കേണ്ടെന്നും കാര്യങ്ങൾ നോക്കി നടത്തണംന്നു പറഞ്ഞത്. പക്ഷേ അതു സ്‌നേഹല്യാത്തതുകൊണ്ടൊന്നും ആയിരുന്നില്ല. അമ്മാവനും അമ്മായിക്കും നിറഞ്ഞ സ്‌നേഹമായിരുന്നു തന്നോട്. തന്നെ രാഗിണിയെക്കൊണ്ട് കെട്ടിക്കുമെന്ന് അവരെപ്പോഴും പറഞ്ഞിരുന്നു.ആ വാക്കു താൻ വിശ്വസിച്ചിരുന്നു.രാഗിണി ഒരു കുസൃതിക്കാരിയായിരുന്നു. അടുക്കളപ്പുറത്തു തെക്കേമുറ്റത്തുള്ള കർപ്പൂരമാവിലെ മാങ്ങ തിന്നാൻ അവൾക്കേറെ ഇഷ്ടമായിരുന്നു.എപ്പോഴും പറേം..'ചന്ത്വേട്ടാ, ആ പൊക്കത്തെ കൊമ്പിലു നിക്കണ മാമ്പഴം കണ്ടോ, അതു നല്ല ചൊക ചൊകാന്നു നിക്കണു.' അത്രേം കേട്ടാൽ മതി, താൻ ഓടിക്കയറുകയായി, മാവിന്റെ വലുപ്പോം, അതിൽ കൂടുകൂട്ടിയ കടിയൻ വിശറുമൊന്നും തനിക്കൊരു തടസ്സമല്ലായിരുന്നു. മേത്തു മുഴുവൻ വിശറിന്റെ കടിയുംകൊണ്ട് അവൾ പറഞ്ഞ മാമ്പഴോം രണ്ടെണ്ണം എക്‌സ്ട്രായും പറിച്ച് താഴേക്ക് ഊർന്നെത്തും. കർപ്പൂരമാവിന്റെ കരകരാന്നുള്ള തോലിലുരഞ്ഞ് തൊലിയൊക്കെ നന്നായി പോയിട്ടുണ്ടാകും. അപ്പോ രാഗി ഓടി വരും. ഇരുകൈകളും നീട്ടും. മാങ്ങകൾ ആ കൈകളിലേക്ക് വച്ചുകൊടുക്കുമ്പോൾ അവളുടെ

💬 Comments

View all comments