Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]
അനുദിനം. അവന്‌റെ സംഘത്തിലേക്ക് ഒട്ടേറെപ്പേർ ചേർന്നു. തമിഴ്‌നാട്ടുകാരനായ പാണ്ഡ്യൻ, ഹരിയാനക്കാരനായ ഗോവിന്ദ ഖുശ്വാഹ, മറാത്തിയായ ലാൽ ജാംലി പിന്നെ ഒട്ടേറെപ്പേർ.തമ്പിയായിരുന്നു ചന്തുവിന്‌റെ വലംകൈ അഥവാ ഛോട്ടാസാബ്. ചന്തുവിനെ അധോലോകം വേറൊരു പേരിൽ വിളിച്ചുതുടങ്ങി..ചന്തുസാഹിബ്.
ചങ്കുറപ്പുള്ളവനെ ചക്രവർത്തിയാക്കുന്ന നഗരമാണ് മുംബൈ. അവന്‌റെ വിദ്യാഭ്യാസവും കുലവും ഒന്നും ഒരു പ്ര്ശ്‌നമില്ല.എന്തു ചരക്കും മുംബൈയിൽ എ്ത്തിക്കാൻ ചന്തുസാഹിബിനെ ഏൽപിച്ചാൽ മതിയെന്ന് ഒരു മന്ത്രമായി കള്ളക്കടത്തുകാർ ഉരുവിട്ടു.
മറ്റുള്ള അധോലോക സംഘങ്ങളെപ്പോലെയല്ലായിരുന്നു ചന്തുവിന്‌റെ ഗ്രൂപ്പ്. കള്ളക്കടത്തും ഹവാലയും മാത്രമായിരുന്നു അവരുടെ പ്രവർത്തന മേഖല.പൊതുജനങ്ങളിലേക്കിറങ്ങി ഹഫ്ത പിരിക്കുന്നതിൽ നിന്നും അക്രമങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും തന്‌റെ സംഘാംഗങ്ങളെ ചന്തു കർശനമായി വിലക്കി. അതു മൂലം മറ്റുള്ള ഗ്യാങ്ങുകൾ അവനെ വലിയ സ്‌നേഹത്തോടെ കരുതി. മുംബൈയിലെ എല്ലാ അധോലോക നേതാക്കളുമായും ദൃഢസൗഹൃദത്തിലായിരുന്നു ചന്തു.
കൃത്യമായ വരിപ്പണം അവൻ പൊലീസിന്‌റെയും കസ്റ്റംസിന്‌റെയും ഉദ്യോഗസ്ഥർക്കെത്തിച്ചു കൊടുത്തതിനാൽ അവരും ചന്തുവിന് ഒരു
പ്രതിബന്ധമായില്ല. മഹാരാഷ്ട്രയിലെ ഡൂക്കിലി പാർട്ടികൾ മുതൽ വമ്പൻമാർ വരെ എല്ലാവർക്കും കൈയയച്ചു പിരിവു കൊടുക്കാനും ചന്തു മടിച്ചില്ല. അതിനാൽ തന്നെ ഒരു രീതിയിലും അവന് ഒരു ശല്യമോ എതിരാളിയോ ഉണ്ടായില്ല.
ഇതിനിടയിലാണു തനു ജനിക്കുന്നത്. ചന്തുവിന്‌റെയും മാനസിയുടെയും ഓമനപുത്രൻ. അവൻ ജനിച്ചതോടെ ചന്തു ആളാകെ മാറി. സാഹസികനായ അധോലോക നേതാവിന്‌റെയുള്ളിൽ പിതൃസ്‌നേഹമെന്ന കരിക്കിൻവെള്ളം നിറഞ്ഞു.തിരക്കുകൾ ഒഴിവാക്കി കൂടുതൽ നേരം വീട്ടിൽ ചെലവഴിച്ചു തുടങ്ങി.
ഇത്രനാളും സാഹസികനായിരുന്നു അവൻ. എല്ലാം വെട്ടിപ്പിടിക്കണമെന്ന വാശി മാത്രം.എന്നാൽ ഇപ്പോൾ അവൻ സ്വപ്‌നങ്ങൾ കണ്ടുതുടങ്ങി. തനു വലുതാകുന്നത്.അവൻ വിദ്യാഭ്യാസം നേടുന്നത്.അവന്‌റെ കല്യാണത്തിന് അവന്‌റെ മൂർധാവിൽ കൈ വച്ചനുഗ്രഹിക്കുന്നത്, അവന്‌റെ കുട്ടികളുടെ പേരിടീൽ കർമം അപ്പൂപ്പനെന്ന
💬 Comments
View all comments