Chapter Title : വാർദ്ധക്യപുരാണം 3 [ജഗ്ഗു]
ശ്ശെ എനിക്ക് വയ്യ നീയൊന്നു പോയെ
" ഒന്നു വാടാ പ്ലീസ്
" മ്മ് വരാം നീ കാര്യം പറ
" ശ്ശെടാ ബ്യൂട്ടിപാർലറിൽ എന്തിനാ പോണേ അതിനു തന്നെ
" അതിപ്പോൾ അവരെ വിളിച്ചുപറഞ്ഞാൽ രാവിലെ വന്നവർ മേക്കപ്പ് ചെയ്യില്ലേ??
" എടാ പൊട്ടാ അതിനല്ല എനിക്കിപ്പോൾ ഒന്നു ഫേഷ്യൽ ചെയ്യാന പിന്നെ കുറച്ച് സെറ്റ് അപ്പും ചെയ്യാനുണ്ട്
" മ്മ് ഞാനിപ്പോ വരാം ഈ ഡ്രസ്സ് ഒന്നു മാറട്ടെ
" മ്മ്
' അമ്മ കൊണ്ടുവന്ന ഡ്രസ്സ് എല്ലാം എന്റെ റൂമിൽ തന്നെയുണ്ടായിരുന്നു ഞാൻ ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി
" മ്മ് പോകാം
" ശരി
" ഞാൻ പോയി അച്ഛന്റെ കയ്യീന്ന് ചാവി വേടിച്ചിട്ട് വരാം
" ഏയ് നമുക്ക് കാറിൽ പോകാം മഴ ഇപ്പോഴും പൊടിയുന്നുണ്ട് ചിലപ്പോൾ ഇനി ശക്തിയായി പെയ്താലോ??ഞാൻ പോയി ചെറിയമാമന്റെ കാറിന്റെ ചാവി വേടിച്ചിട്ടുവരാം
" എങ്കിൽ വേഗം പോയിട്ടുവാ
' ചേച്ചി പോയിട്ട് കാറിന്റെ ചാവിയുമായി വന്നു
" പോകാം
" മ്മ്
' ഞങ്ങൾ പാർലറിലേക്ക് യാത്രയായി.ചേച്ചി ഭാവി വരനെ പറ്റിയുള്ള കാര്യങ്ങളും പിന്നെ വേറെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു ഞാനൊന്നും കേട്ടില്ല മനസ് മുഴുവൻ ആ ബസിലെ അക്കനായിരുന്നു.
" ഡാ... ഡാ
" എന്താ??
" നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ??
" ആ പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ട്
' വീണ്ടും പഴയ പന്ത്രണ്ട് തന്ന..ഒടുവിൽ ബ്യൂട്ടിപാർലർ എത്തി
" ഇറങ്ങിക്കോ പിന്നൊരു കാര്യം ഇതിപ്പോഴെങ്ങാനും തീരോ??
" മിനിമം ഒരു ഒന്നര
💬 Comments
View all comments