Chapter Title : വാർദ്ധക്യപുരാണം 4 [ജഗ്ഗു]
പോടാ
' എന്നുപറഞ്ഞ് തുടങ്ങിയില്ലേ കരച്ചിൽ
" ഡി നീ ഞാൻ പറയുന്നതൊന്ന് കേൾക്ക് ശെടാ ഷഹാനെ നീയൊന്നു വിളിച്ചേ
" സ്വപ്ന നീയവൻ പറയുന്നതൊന്ന് കേൾക്ക് പ്ലീസ്
" വേണ്ടെടി വേണ്ട അടുത്ത നുണയുംകൊണ്ടായിരിക്കും വരവ്
" സത്യമായിട്ടുമല്ല ദൈവം സത്യം ഞാൻ പറയുന്നതാദ്യം കേൾക്ക്
" വേണ്ടെന്ന് പറഞ്ഞില്ലേ നീയൊന്നു പോയെ
" എൻ്റെ പൊന്നല്ലേ എൻ്റെ അവസാന വാക്കുകളായിട്ടെങ്കിലും കേൾക്ക്
" ശെരി പറ കേൾക്കാം
" നീ കേട്ടത് ശരി തന്നെയാണ് പക്ഷെ അത് വെറുമൊരു നേരമ്പോക്കിന് വേണ്ടിയാ
" എങ്കിൽ ഞാനാരെയെങ്കിലും ഇങ്ങനെ നേരമ്പോക്കിന് നോക്കിയാൽ നീയെന്തു പറയും??
" ഡി എന്നോട് ക്ഷമിക്ക് ഞാനത് വിട്ടു
" നീയൊന്നോർത്തോ ഒരാണിൻറെയെന്തും പെണ്ണ് സഹിക്കും പക്ഷെ പരസ്ത്രീ ബന്ധം അതൊരിക്കലും അവൾക്ക് സഹിക്കാൻ കഴിയില്ല
" ഞാൻ പറഞ്ഞില്ലേ അതുവിട്ടെന്ന്
' എന്നെയും അവളെയും ഒരുമിച്ച് കണ്ടപ്പോൾ അവന്മാരെല്ലാംകൂടി ഓടിവന്നു
" സ്വപ്നെ അവൻ പറയുന്നത് സത്യമാണ് നീയില്ലാതെ അവനെക്കൊണ്ട് പറ്റില്ല
' അവന്മാരെല്ലാംകൂടി ഓരോ കാരണങ്ങൾ പറഞ്ഞപ്പോൾ അവളൊന്ന് തണുത്തു
" ഇനി മേലിൽ ആ കുട്ടിയെ നീ കാണരുത്
" ഇല്ല കാണില്ല അക്കാര്യം ഞങ്ങളേറ്റു
" നിങ്ങളല്ല ഇവൻ പറയട്ടെ
" ഇല്ല ഞാനാ കുട്ടിയോട് കാര്യം പറഞ്ഞ് മനസിലാക്കാം
" വേണ്ട കാര്യം ഞാൻ പറഞ്ഞോളാം നീയവളെ കാണാതിരുന്നാൽ മതി
" ചിലപ്പോൾ അവളെന്റെ മുന്നിൽക്കൂടി നടന്നുപോകുമ്പോൾ കാണില്ലേ?
" ഡാ പുല്ലേ അതല്ല അവളോട് മിണ്ടരുതെന്ന്
" ഇല്ല മിണ്ടില്ല നീ സത്യം
💬 Comments
View all comments