Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]
ആദ്യമേ പറഞ്ഞൂടെ എത്രയെണ്ണം വേണം നാളെത്തന്നെ റെഡിയാക്കാം
" നീയെന്തു കാമുകനാടാ!!നീയല്ലെ എന്നോട് ചോദിക്കാനുള്ളത് കഷ്ടം
" ഫോൺ ഞാൻ നാളെ തരാം
" അവസാനം ഓരോ കള്ളത്തരവുമായിട്ട് വരരുത്
" ഇല്ല നാളെത്തന്നെ തരാം പോരെ!!
" മ്മ്
' വൈകിട്ട് കോളേജ് വിട്ട് നേരെ മോനുവിന്റെ വീട്ടിലേക്ക് പോയി
°° ആരെയും കാണുന്നില്ലല്ലോ ഇവിടെ ആരുമില്ലേ?ഹോണടിച്ചു നോക്കാം
' ലതയാന്റിയാണ് ഇറങ്ങി വന്നത്
" ആന്റി മോനു ഇല്ലെ??
" ഇല്ല അവൻ ഷോപ്പിന്ന് ഇതുവരെ വന്നില്ല അവിടെ കാണും
" ഓക്കേ ആന്റി
" വാടാ ചായ കുടിച്ചിട്ട് പോകാം
" വേണ്ടാന്റി പോയിട്ട് അത്യാവശ്യമുണ്ട് ട്യൂഷന് പോണം
' വണ്ടി നേരെ അവന്റെ ഷോപ്പിലേക്ക് വിട്ടു
" ഡാ ഒന്നിങ്ങു വന്നെ
" മ്മ് എന്തുപറ്റി
" അളിയാ നിൻറെ കയ്യിൽ പഴയ ഫോൺ വല്ലതും ഉണ്ടാ??
" എങ്ങനത്തെ ഫോൺ??
" എങ്ങനത്തെ ഫോണാ??നീയെന്താ ഈ പറയുന്നെ??
" എടാ ടച്ച് ഫോണാണൊ അതോ സാധാ ഫോണോ??
" ഏതായാലും കുഴപ്പമില്ല സംസാരിക്കാനും പറ്റണം കേൾക്കാനും പറ്റണം
" അതാ..അത് വീട്ടിൽ ഇഷ്ടംപോലെ കിടപ്പുണ്ട് നീ പോയെടുത്തോ പിന്നെ ടച്ച് ഫോണും ഉണ്ട് അത് ചീത്തയായതാ
" ശേ ഞാനിപ്പൊ നിൻറെ വീട്ടിൽ പോയതാ ആന്റി പറഞ്ഞു നീയിവിടെ കാണുമെന്ന്
" നിനക്ക് അമ്മയോട് പറഞ്ഞുകൂടായിരുന്നോ പോയെടുത്തോ
" ഇനി പോകാൻ സമയമില്ല നാളെ കോളേജിൽ പോണ വഴി ഞാൻ വന്ന് വേടിച്ചോളാം ഇപ്പൊ ട്യൂഷന് പോണം
" ട്യൂഷനാ??നീയാ??എവിട??
💬 Comments
View all comments