Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]
പോവാൻ പറെ.നീ വരുന്ന ഇന്ന് ഞാൻ നിൻറെ വീട് വഴിയാ പോകുന്നെ
" എങ്കിൽ ഞാനും വരുന്ന്
" കേറിക്കോ
" ഡാ നിങ്ങള് എവിടെ പോകുന്നു??
" ഞാനാ മോനുവിന്റെ ഷോപ്പ് വരെ പോകുന്നു ആ വഴിക്കല്ലേ ഇവന്റെ വീട് ഇവനെ അവിടെ ഇറക്കാമെന്ന് കരുതി
" അപ്പൊ ശെരി വിട്ടോ
' ഞാനും ശ്യാമും വണ്ടിയെടുത്ത് പോയി
" അളിയാ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ!!
" നിന്നോടൊക്കെ ഞാൻ എന്നെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ നീ ചോദിക്ക്
" നീ ശെരിക്കും സ്വപ്നയെ കെട്ടോ??
" അതെന്താ നിനക്കൊരു സംശയം!!
" നീ കെട്ടോ ഇല്ലെ കാര്യം പറെ
" അളിയാ എന്റ വീട്ടുകാര് സമ്മതിക്കേണങ്കിൽ ഞാൻ കെട്ടും
" ഇല്ലെങ്കിൽ!!
" ഇല്ലെങ്കിൽ വീട്ടുകാര കൊണ്ട് സമ്മതിപ്പിക്കും എത്ര പറഞ്ഞാലും സമ്മതിച്ചില്ലെങ്കിൽ വല്യമ്മയുടെ വീട്ടിൽ വിളിച്ചോണ്ട് പോകും
" അവളുടെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിലോ??
" അവര സമ്മതം ആർക്കു വേണം ഞാൻ വിളിച്ചാൽ അവളിറങ്ങി വരും
" വരോ??
" വരില്ലേ??
" അളിയാ പെണ്ണാണ് വർഗ്ഗം പറയാൻ പറ്റില്ല വീട്ടുകാര് കരഞ്ഞു പറയുമ്പോൾ അവള് മറുകണ്ടം ചാടിയാലാ!!
" അവളങ്ങനെ ചെയ്യോ??
" എന്നോട് ചോദിക്കുമ്പോഴാ നീയവളോട് ചോദിക്ക്
" മ്മ് നാളെ ചോദിക്കണം..
" അപ്പൊ നാളെ കാണാം അളിയാ
" ഓക്കേ
' തൊട്ടടുത്ത ജംഗ്ഷനിലായിരുന്നു മോനുവിന്റെ ഷോപ്പും
" ഡാ
" കേറിവാടാ
" ഇന്ന് നിനക്ക് ട്യൂഷൻ ഇല്ലേ??
" ഇന്നെന്നല്ല ഇനി ചിലപ്പോൾ
💬 Comments
View all comments