Chapter Title : വാർത്താളി ചരിതം [ഫെലിക്സി]
ഒട്ടും സമയം കളയാതെ പറഞ്ഞു, വശീകരണം അത്ര എളുപ്പമല്ല, അതിനായി ഒരു മരുന്ന് കൂട്ട് വേണം, ഒരു മഷി കൂട്ട് വേണം, ഒരു മന്ത്രo വേണം, ഇതുമൂന്നും ഒരുപോലെ പ്രവർത്തിച്ചാൽ മാത്രമേ വശികരണം നടക്കു, അത് പറഞ്ഞു കൊടുത്ത ശേഷം അവന്റെ ദേഹത്തെ വിയർപ്പ് നക്കി കുടിച്ചു അവൾ ശൂന്യതയിൽ അലിഞ്ഞു
അന്ന് പകൽ താമസിച്ചാണ് വിഷ്ണു ഉണർന്നത് രാവിലെ ചെറിയ മഴ ഉള്ളതിനാൽ സുഭദ്ര പാടത്തേക്ക് പോയില്ല, മൂക്കിൽ കാച്ചിയ എണ്ണയുടെ മണം അടിച്ചപ്പോ അവൻ കണ്ണ് തുറന്നു തലക്കൽ അമ്മ ഇരിക്കുന്നു അവർ അവന്റെ തലയിൽ പതിയെ തലോടി എന്തൊരു ഉറക്കമാണ് കുട്ടിയെ, അവർ അവന്റെ നെറ്റിയിൽ പതിയെ ഉമ്മവെച്ചു
പതിവ് പോലെ അവൻ ആഹാരം കഴിച്ച ശേഷം പകൽ വീണ്ടും നല്ലതുപോലെ ഉറങ്ങി, കുറച്ചു മാസങ്ങളായി അവന്റെ ജീവിത രീതി മുഴുവൻ മാറി പകൽ ഉറക്കും, രാത്രി പഠനം, പലപ്പോഴായി അവൻ യക്ഷിയെ വിളിച്ചു വരുത്തി ഭോഗിച്ചു, പല അനുഗ്രഹങ്ങളും വാങ്ങി കൂട്ടി, ആളുകളുടെ ഉറക്കവും,
സമയത്തിന്റെ സഞ്ചാരവും അവൻ കൃത്യമായി പഠിച്ചെടുത്തു, അങ്ങനെ വടക്ക് ദിക്കിൽ കന്നി മാസത്തിലെ സൂര്യ രാശിയിൽ പിറന്ന ആൺകുട്ടിയുടെ പൊക്കിൾ കൊടി അവൾ പ്രസവിച്ച സമയത്ത് എല്ലാവരേം മായ വിദ്യയിൽ മയക്കി അവൻ മുറിച്ചെടുത്തു, വശ്യം... അതിനു വേണ്ടി ഉണ്ടാക്കുന്ന മഷിക്കൂട്ടിലെ ഏറ്റവും പ്രധാന ഘടകം,
സൂര്യ പ്രകാശം കൊള്ളാതെ ഭൂമിക്ക് അടിയിലെ നിലവറയിൽ കരിന്തിരി വെട്ടത്തിൽ ഉണക്കി എടുത്തു യക്ഷി പറഞ്ഞു കൊടുത്ത മന്ത്രിക കൂട്ടിൽ ചാലിച്ചു, ലൈംഗിക വികാരങ്ങൾ ഉണർത്താനുള്ള പച്ചമരുന്നുകൾ ഉണക്കി
💬 Comments
View all comments