Chapter Title : വാസുദേവ കുടുംബകം 2 [Soulhacker]
,അടുത്ത ഒരു ബിസിനെസ്സ് കളിയ്ക്കാൻ എനിക്ക് തോന്നിച്ചതും .എന്റെ പഴയ ഹോട്ടൽ വേറെ ഗ്രൂപ്പ് എടുത്തു എങ്കിലും ,സ്റ്റാഫ് എല്ലാം എന്നോട് കൂറ് ഉള്ള ഒരുപാട് പേര് ഉണ്ടായിരുന്നു ,മംഗലാപുരം തന്നെ ഉള്ളവർ ,അവര്ക് ഞാൻ ഈ ഹോട്ടൽ തിരികെ ഏറ്റെടുക്കണം എന്ന് തന്നെ ആയിരുന്നു ,അതോടെ ,എനിക്ക് ഉം വാശി ആയി ,ഏട്ടൻ നമ്പൂരി കളിച്ച കളി തിരികെ കളിക്കണം ,അങ്ങനെ ശ്രീദേവിയോട് ഞാൻ ഇത് പറഞ്ഞു ..
കണ്ണാ അത് വേണോ...
എടി...എന്റെ അഷ്ടമി മരിച്ചത് ,ഈ ഏട്ടൻ നമ്പൂരി തന്ന ചതി കാരണം ആണ് ,അവൾ നീറി നീറി ആണ് മരിച്ചതും ,അതുകൊണ്ടു അവൾക് വേണ്ടി ആ ഹോട്ടൽ ഞാൻ തിരികെ പിടിക്കും ,ഒപ്പം ,അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന കോയമ്പത്തൂർ ഉള്ള നമ്മുടെ വീടും .അതെന്റെ വാശി ആണ് .നീ ഇനി എന്റെ കൂടെ നിന്നാൽ മതി.എന്താടി...
കണ്ണൻ തീരുമാനിച്ച മരിക്കുന്നത് വരെ..ഞാൻ ഈ കണ്ണന്റെ ആണ്..എന്റെ ജന്മം ഞാൻ ആ കാല്കീഴില് വെയ്ക്കുന്നു .ഞാൻ അവളെ വാരിപ്പുണർന്നു ഒരു ഉമ്മ കൊടുത്തു..
എടി..ഞാൻ ഇനി മംഗലാപുരം കൂടുതൽ ആയി മാറി നിൽക്കുക ആണ് .കുഞ്ഞിനെ നീ നോക്കുക .മുഹമ്മദ് ഇക്ക ഉണ്ട് എന്ത് സഹായത്തിനും ,അവിടെ ഉള്ള രണ്ടു പെൺകുട്ടികളും ,രണ്ടാൾ കെട്ടി പോയി ഇല്ലേൽ അവൾമ്മാര് ആദ്യം ഓടി വന്നേനെ.രാത്രി ,ഇവിടെ പേടിക്കാൻ ഒന്നും ഇല്ല ,നമ്മൾ ഇപ്പോൾ ചുറ്റും മതിൽ വരെ കെട്ടിയിട്ട് ഉണ്ട് ,പിന്നെ എന്ത് ആവശ്യം ഉണ്ടേലും ആളുകൾ വരും ,കേട്ടല്ലോ .ഇത്രേം പറഞ്ഞു ,അവളുമായി
💬 Comments
View all comments