Chapter Title : വാടാമുല്ലപ്പൂക്കൾ [രുദ്ര]
പറഞ്ഞതീർന്നപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു.. തൊണ്ടയിടറിയിരുന്നു... ഞാൻ ഒന്നും മിണ്ടാതെ നടന്നകന്നു... അവൾ വീണ്ടും ഓടി അടുത്തെത്തി എന്റെ കൈയിൽ ഇറുക്കി പിടിച്ചു..
" നീ കൈയെടുക്ക് എനിക്ക് പോണം " ഞാൻ പറഞ്ഞു
"അമലേട്ടൻ എന്താ എന്നെ കൂടാതെ പോണേ... എന്താ എന്നോട് മിണ്ടാത്തെ... ഞാൻ അമലേട്ടന് ഇഷ്ടപെട്ട കോലുമിട്ടായി കൊണ്ടുവന്നല്ലോ " അവൾ ചെറുതായി ചിണുങ്ങി
ഞാൻ അവളുടെ കൈ ബലമായി പിടിച്ചു മാറ്റിയിട്ട് പറഞ്ഞു
"പോടീ... അവളുടെ ഒരു കോലുമിട്ടായി.... എന്റെ അച്ഛനെ കൊന്നതിന്റെ സന്തോഷത്തിനാണോ.. പോയി നിന്റെ തന്തയോട് പറഞ്ഞേരെ അയാളോട് എണ്ണി എണ്ണി കണക്ക് പറയിക്കുന്ന്.. "
"അമാലേട്ടാ...... "
ഒരു കരച്ചിലോടെ ആയിരുന്നു ആ വിളി...
" ഇനി മേലാൽ എന്നെ അങ്ങനെ വിളിച്ചു പോകരുത്.. നിന്റെ കൈയും പിടിച്ചു നടന്ന അമലേട്ടനെയും നിന്റെ അച്ഛൻ കൊന്നു..."
അവളെ തട്ടിമാറ്റി നടന്നകന്നപ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു... പക്ഷേ പക... അത് ഉള്ളിൽ എരിഞ്ഞുകൊണ്ടിരുന്നു... പക എന്നെ അന്ധനാക്കി..
അന്ന് മുതൽ അവൾ എന്റെ മുൻപിൽ വന്നിട്ടില്ല.... ഒരു ദിവസം ഒഴികെ.... എല്ലാ വർഷവും മകരം ഒന്നാം തീയതി ഞാൻ എവിടെ ആണെങ്കിലും അവൾ എന്നെ തേടി വന്നിരുന്നു... കൈയിൽ കുറേ വാടാമുല്ല പൂക്കളുമായി.....
'അമാലേട്ടാ ഒന്ന് നിക്കുവോ' ഈ ചോദ്യം എല്ലാ മകരമൊന്നിനും ഞാൻ കേട്ടുകൊണ്ടിരുന്നു... ഞാൻ തിരിഞ്ഞ് നോക്കില്ലെങ്കിലും ആ ചോദ്യം കൃത്യമായി തുടർന്ന്കൊണ്ടേ ഇരുന്നു...
എന്തുകൊണ്ടാണ് അവൾ എന്റെ പിറന്നാൾ മറക്കാതിരിക്കുന്നത്... അതിനും മാത്രം എന്താണ് ഞാൻ അവൾക് നൽകിയത്...
പല പ്രാവശ്യം ആട്ടി പായിച്ചു...
💬 Comments
View all comments