0%

Chapter Title : വാടാമുല്ലപ്പൂക്കൾ [രുദ്ര]

Author : Kambikathakal Read All Parts 266

പേജിൽ ഇങ്ങനെ എഴുതിയിരുന്നു..... ' അമലേട്ടന്റെ സ്വന്തം ഇന്ദുട്ടി '

' എന്തിനാ അമാലേട്ടാ ഇന്ദുനെ ഇങ്ങനെ വേദനിപ്പിക്കുന്നെ... ഇന്ദു പാവം അല്ലെ... കുഞ്ഞിലേ മുതലേ അമലേട്ടന് മാത്രം അല്ലെ ഉള്ളു ഇന്ദുന്റെ ഉള്ളിൽ... അച്ഛൻ ചെയ്ത തെറ്റിന് എന്തിനാ ഇന്ദുനെ വെറുക്കുന്നെ... '

' അമലേട്ടൻ ഓരോ പ്രാവശ്യം വഴക് പറയുമ്പോളും എന്തോരം വിഷമം ആകുന്നുന്ന് അറിയാവോ .... എങ്കിലും എന്റെ ഏട്ടനല്ലെന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം... '

' കൊച്ചിലെ മുതൽ അമ്മ മനസ്സിൽ പറഞ്ഞുറപ്പിച്ചതല്ലേ ഇന്ദു അമലിന്റെ ആന്ന്.... അമ്മ മരിക്കുന്നെന് മുൻപും എന്നോട് അത് തന്നല്ലേ പറഞ്ഞെ... പിന്നെങ്ങനാ ഞാൻ വേറെ ഒരാളെ ആ സ്ഥാനത്തു കാണുക... '

' അപ്പച്ചിയെ ഒന്ന് കാണാൻ കൂടി സമ്മതിക്കാത്തത് എന്താ അമാലേട്ടാ... അത്രയ്ക്ക് എന്ത് തെറ്റാ ഇന്ദു അമലേട്ടനോട് ചെയ്തത്.. '

' ആ വലിയ വീട്ടിൽ ഞാൻ ഒറ്റയ്ക്കാന്ന് പറഞ്ഞതല്ലേ .... ഒന്ന് വിളിച്ചു കൂടാരുന്നോ... ഒരു വേലക്കാരിയായിട്ടെങ്കിലും..... സന്തോഷത്തോടെ ഞാൻ വരില്ലാരുന്നോ... ദുഷ്ട്ടനാ.... എനിക്ക് കാണണ്ട ഇനി... '

ഇങ്ങനെ എന്നോട് പറയാനുള്ള പരാതിയും പരിഭവവും അതിൽ നിറഞ്ഞു നിന്നു..... ഓരോ പേജും എന്റെ കണ്ണീർ വീൺകുതിർന്നു... അതിൽ അവസാനത്തെ പേജ് ഇങ്ങനെ ആയിരുന്നു...

' എനിക്ക് ഇവിടെ പറ്റണില്ല അമാലേട്ടാ... ഒരു പെൺകുട്ടി ഒറ്റയ്ക്ക് വീട്ടിൽ ആയാൽ ഉള്ള പ്രശ്നം ഏട്ടന് അറിയാല്ലോ... സഹിക്കാൻ പറ്റണില്ല.... ഞാൻ അങ്ങട് വരുവാ... ഒരു വേലക്കാരി ആയിട്ടെങ്കിലും ഞാൻ അവിടെ നിന്നോളാം.. അതിനും സമ്മതല്ലേൽ ഇന്ദു അവിടെ തന്നെ ജീവിതം അവസാനിപ്പിക്കും

💬 Comments

View all comments