Chapter Title : വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO]
ആകെയുണ്ടാവുന്ന ഭാവമാറ്റം.
കാത്തിരിക്കണ്ടന്നു മനസ്സ് പലവട്ടം പറഞ്ഞിട്ടും അവളറിയാതെ അവനെ പ്രതീക്ഷിച്ചിരുന്നു. ഓരോതവണ കോളിംഗ്ബെൽ ചിലക്കുമ്പോഴും ഓടിയൊടിയെത്തിയത് അവനാണെന്ന ചിന്തയിൽ മാത്രമായിരുന്നു. അവനല്ലെന്നറിയുമ്പോൾ മുഖത്തുണ്ടാവുന്ന ഭാവമാറ്റം ആഗതരെ പലപ്പോഴും അമ്പരപ്പിച്ചു. ഇടക്കുവന്നത് ഒന്നോരണ്ടോ ലോക്കൽ സെയിലുകാരും പോസ്റ്റുമാനും മാത്രമായത് അവളിലെ സങ്കടവും ദേഷ്യവും വീട്ടുകാരറിയാതെ കാത്തു. ഇടക്കൊന്നു ആചാരംപോലെ വീട്ടിലെത്തിയ ഭർത്താവ് ചടങ്ങിനെന്നപോലെ നാളുകൾക്ക്ശേഷം സെക്‌സിന് കോപ്പുകൂട്ടിയപ്പോൾ മെൻസസാണെന്നു പറഞ്ഞു ഒഴിവാക്കിയത് എന്തിനെന്നുപോലുമവൾക്ക് അറിയില്ല. പണ്ടൊന്ന് തൊടാൻ കാത്തിരുന്ന ഭർത്താവിന്റെ സാന്നിദ്ധ്യം ഇപ്പോളവൾക് വല്ലാത്തൊരു അസ്വസ്ഥതയാണ് സമ്മാനിച്ചത്. വല്ലാത്തൊരു മാനസ്സികാവസ്ഥയിലേക്കവൾ കൂപ്പുകുത്തുകയായിരുന്നു.....!!!
അന്ന്..., രാത്രി അടുക്കളയോട് ചേർന്നുള്ള വർക്കേരിയായിൽ കഴുകാനിട്ട പാത്രങ്ങൾ കഴുകി ഒതുക്കുന്നതിനിടെയാണ് കാത്തിരുന്ന ആ വിളി വീണ്ടുമവളെ തേടിവന്നത്. കുട്ടികൾ നേരത്തെ ഉറക്കം പിടിച്ചതിനാൽ യാന്ത്രികമായി പാത്രങ്ങൾ കഴുകിയൊതുക്കുകയായിരുന്നുവവൾ.
അടുക്കളയിൽ നിന്നും ഇടത്തേക്ക് മാറി പിൻവാതിലിന് സമീപത്തായാണ് ആ കുഞ്ഞു സ്റ്റോർറൂം. പിൻവാതിൽ കഴിഞ്ഞാൽ ആ റൂം. ഒരു കുഞ്ഞു ഗെയ്റ്റാണ് ആ മുറിയെ പിൻവശത്തെ മുറ്റവുമായി വേർതിരിക്കുന്നത്. നെഞ്ചോളം ഉയരത്തിൽ ഭിത്തിയും അതിന് മുകളിൽ കമ്പിവലകൊണ്ടുമാണ് ആ റൂമിനെ മറച്ചിരിക്കുന്നത്. പാത്രങ്ങൾ കഴുകുന്ന സിങ്കും വാഷിങ് മെഷീനും സൂക്ഷിച്ചിരിക്കുന്നത് ആ മുറിയിലാണ്. ഒരു ചാർത്തെന്നു വേണം വിളിക്കാൻ.
ലക്ഷ്മിക്കുട്ടീ........ ഇരുളിൽ നിന്നൊരു വിളി. ഇടിവെട്ടേറ്റപോലെ അവളൊന്നു ഞെട്ടി. ഉറക്കത്തിൽനിന്നെണീറ്റപോലെ അവൾ പരിഭ്രാന്തിയോടെ മുറ്റത്തെ ഇരുളിലേക്ക് നോക്കി. മുറ്റത്തെ ലൈറ്റിടാൻ തോന്നിക്കാത്ത നിമിഷത്തെ അന്നാദ്യമായി അവൾ പ്രാകി. അല്ലെങ്കിലും അന്നത്തെ ദിവസത്തിന് ശേഷം വീട്ടിൽ ആകെ ഒന്നോ രണ്ടോ ബൾബ് മാത്രമാണ് തെളിഞ്ഞതെന്നുവേണം പറയാൻ. അവളുടെ മനസ്സിനെ ഓർപ്പിക്കുന്നപോലെ ആകെ അന്ധകാരം നിറഞ്ഞതായിരുന്നു ആ
💬 Comments
View all comments