0%

Chapter Title : വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO]

Author : JO Read All Parts 1.1K

ഏറ്റവും മികച്ച ഒരു ഷർട്ടും പാന്റുമെടുത്തു അവന്റെ നേർക്കു തിരിഞ്ഞോടി. താലം പിടിക്കുമ്പോലെ അവന്റെ നേർക്കത് നീട്ടി.

ഇതോ??? ഇതാണോ ഞാൻ രാത്രി ഇടുന്നത്??? ഇതെന്താ ലക്ഷ്മിക്കുട്ടീ പാർട്ടിവെയറോ???

അവൻ ചെറുചിരിയോടെ അവളെ കളിയാക്കി. അവൾക്ക് ചെറുതായി സങ്കടവും ദേഷ്യവും ഒന്നിച്ചുവന്നു. ചിണുങ്ങുന്നപോലെ അവൾ തിരിഞ്ഞു നടന്നു. അവൾ വീണ്ടും അലമാരക്കടുത്തേക്ക് എത്തിയപ്പോഴേക്കും അവനും ഒപ്പമെത്തിയിരുന്നു.

ഹാ പിണങ്ങാതെടോ... എനിക്കൊരു കൈലിമുണ്ട് കിട്ട്വോ???

അവൾ വീണ്ടും അലമാരക്കകത്തു പരതി. അവൾക്കുറപ്പായിരുന്നു അവൻ ചോദിച്ചത് അതിനകത്തില്ലെന്ന് . പക്ഷേ മറ്റൊന്ന് ഉണ്ടെന്നുറപ്പായിരുന്നു. അവളതാണ് തിരഞ്ഞതും. അവളുടെ വെപ്രാളം നോക്കി അവനും നിന്നു. അവസാനം... അവസാനമവളത് കണ്ടെത്തി., അന്ന്... ആ വിവാഹദിനത്തിൽ വേറെ രക്ഷയില്ലാത്തതുകൊണ്ടു മാത്രം പതിനഞ്ച് മിനിറ്റിനായി വാങ്ങിയ ആ കസവുമുണ്ട്. !!!. അമ്പലത്തിൽ പാന്റ് ഇടാമായിരുന്നെങ്കിൽ ഇന്നതും കിട്ടില്ലായിരുന്നു എന്നവൾക്ക് തോന്നി. വിവാഹം അമ്പലത്തിൽ വെച്ചുതന്നെ വേണമെന്നു ശാട്യം പിടിച്ച ബന്ധുക്കളോട് ഇഷ്ടം തോന്നിയ നിമിഷം...!!!

അവളതുമായി തിരിഞ്ഞപ്പഴേ അവന് അതിന്റെ ഉറവിടം മനസ്സിലായി. ഒരുനിമിഷം അവളെ നോക്കിനിന്നിട്ട് അവനത് വാങ്ങി. പിന്നെ മെല്ലെ അവളുടെ മുന്നിൽ വെച്ചുതന്നെ തന്റെ ഡ്രെസ്സുകൾ അഴിച്ചു. ഷർട്ട് ഊരിയപ്പോൾ ആ രോമാവൃതമായ നെഞ്ചിലേക്ക് അവൾ അറിയാതെ നോക്കിനിന്നു. വയറിലൂടെ മുണ്ടുചുറ്റി പാന്റിന്റെ കൊളുത്തൂരിയപ്പോൾ തോളിൽ അഴിച്ചിട്ടിരുന്ന ഷർട്ട് താഴേക്ക് വീണു. അവനത് എടുക്കാൻ കുനിയും മുമ്പേ അവളത് എടുത്തുപിടിച്ചു. പാന്റ് ഊരിയപ്പോഴും ഒരു ഭാര്യയുടെ അധികാരത്തോടെ അവളത് മേടിച്ചു ഭിത്തിയിലെ ഹുക്കിൽ തൂക്കി. എന്നിട്ട് ഇനിയെന്ത് എന്ന അർഥത്തിൽ അവനെ നോക്കി.

അവനും ഒരുനിമിഷം അവളെത്തന്നെ നോക്കിനിന്നു. താനിതുവരെ കാണാത്തൊരു

💬 Comments

View all comments