Chapter Title : വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO]
കവിളിൽ ഒരായിരം ചുംബനങ്ങളർപ്പിച്ചു. അവനവൾക്കായി മുഖം പരിപൂർണ്ണമായി വിട്ടുകൊടുത്തുകൊണ്ട് അവളെ ചേർത്തുപിടിച്ചങ്ങനെ നിന്നു.
എന്തുപറ്റി ലക്ഷ്മീ നിനക്ക് ????
എനിക്ക്... എനിക്കറിയില്ല... എനിക്ക്... ഞാൻ....
അവളെന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും വിങ്ങിക്കരച്ചിലിനിടയിൽ അതൊക്കെ മുങ്ങിപ്പോയി. ആദ്യമാദ്യം വിങ്ങിപ്പൊട്ടിയയവൾ പെട്ടെന്നുതന്നെ കാരണമേതുമില്ലാതെ പൊട്ടിക്കരഞ്ഞു. അവന്റെ കവിളിൽ അവളുടെ കണ്ണീർ പടർന്നൊഴുകി. അവളിലെ സങ്കടമെല്ലാം കരഞ്ഞുതീരാനവൻ കാത്തിരുന്നു. ഒന്ന് തഴുകിയവളെ സ്വന്തനിപ്പിക്കാൻ പോലുമവൻ ശ്രമിച്ചില്ല. വെറുതെ ആ മുടിയിഴകൾ തഴുകികൊണ്ടുനിന്നു. അത്രമാത്രം.!!!
എത്രനേരം അതേ നില്പ് നിന്നുവെന്നവൾക്കറിയില്ല. പെട്ടന്നെന്തോ ഓർത്തപോലെ അവളവനിൽ നിന്നകന്നുമാറി. ഒരുനിമിഷം അവനെ നോക്കിനിന്നിട്ടു മുറിയിലേക്ക് തിരിച്ചു പോകാനൊരുങ്ങിയവളെ പെട്ടന്നവൻ പിടിച്ചുനിർത്തി.
വിട്... എന്നെ വിട്... വിടാൻ.... ഒരുതരം വല്ലാത്ത ഭാവത്തിൽ അവൾ ശക്തിയായി കുതറി. പക്ഷേ അവൻ കൂടുതൽ ശക്തിയായി അവളെ പിടിച്ചുനിർത്തി.
വിടാൻ... അവളവനെ തള്ളിയെറിഞ്ഞു. ഒന്ന് വേച്ചുപോയെങ്കിലും പെട്ടന്നവൻ സമനില വീണ്ടെടുത്തു. പിന്തിരിഞ്ഞോടാൻ ശ്രമിച്ച അവളുടെ ഇരുതോളിലും പിടിച്ചുകൊണ്ട് അവളെ തന്റെ നേർക് പിടിച്ചുനിർത്തി.
പറ എന്താ ലക്ഷ്മി നിന്റെ പ്രശ്നം???... പറയണം നീ... എനിക്കറിയണം നിനക്കെന്താണ് പറ്റിയതെന്ന്....
അത്... അതു ചോദിക്കാൻ നീയാരാ എന്റെ...??? എന്റെയെല്ലാ പ്രശ്നവും തീർത്തുതരാൻ പറ്റ്വോ നിനക്ക്??? അതിന് നീ... നീയാരയെന്റെ??? ആരുവല്ല.... നീ...
അല്ലെ...??? ഞാൻ നിന്റെയാരുവല്ലേ...??? അല്ലേ...??? പറ ലക്ഷ്മീ...??? ആരുമല്ലേ ഞൻ???
അവൾ പറഞ്ഞുതീർക്കുംമുമ്പേ ഇടക്കുകയറി അവൻ മറുചോദ്യമിട്ടപ്പോൾ അവൾക്കുത്തരമില്ലായിരുന്നു.
ഞാൻ നിനക്കാരുമല്ലായിരുന്നുവെങ്കിൽ ഒരിക്കലും നീയിന്നെന്റെ നെഞ്ചിൽകിടന്നുറങ്ങില്ലായിരുന്നു ലക്ഷ്മി.... ഒരിക്കലും എന്നിലേക്ക് നീ പടർന്നു കയറുമായിരുന്നില്ല... ഒരിക്കലും എന്റെ കവിളിൽ നിന്റെ ചുണ്ടുകൾ മുത്തമിടുമായിരുന്നില്ല..... ഇതിനെല്ലാം മേലെ ഒരിക്കലും നീ ഉടുതുണിയില്ലാതെ ഇങ്ങനെ കരഞ്ഞുകാറി
💬 Comments
View all comments