Chapter Title : വാടകയ്ക്കൊരു രാത്രി [കണ്ണൻ സ്രാങ്ക്]
തുടർന്നു..
അനിയത്തി psc കോച്ചിങ്ങും കമ്പ്യൂട്ടർ സെന്റർ ജോലിയും... ലീവിന് വന്നാൽ അയാൾ ഞങ്ങളുടെ വീട്ടിൽ വരും മദ്യപിച്ചിട് വന്നു ചേച്ചിയെ ഉപദ്രവിക്കും... അതൊക്കെ കണ്ടു സഹിക്കാനാകാതെ ഈ വീട് കൊടുക്കാമെന്നു പറഞ്ഞപ്പോൾ അതിനു അന്ന് പറഞ്ഞ വില കിട്ടില്ല അത്രേ..
അതൊന്നും പോരാത്തതിന് എന്നോടുള്ള അയാളുടെ പെരുമാറ്റം മോശം ആയിരുന്നു "നിന്റെ ചേച്ചിയെ ഇനി ഒന്നിനും കൊള്ളില്ല നീ ഒന്ന് മനസ് വെച്ചാൽ ഞാൻ എല്ലാം വേണ്ടാന്ന് വെക്കാമെന്നു വരെ പറഞ്ഞു " ഇതൊക്കെ കേട്ട് അവൾ മൂകയായി ഇരുന്നു.. ഞാൻ തുടർന്നു
അനിയത്തി എങ്കിലും രെക്ഷ പെടാൻ ജോലി ചെയ്തിരുന്ന കടയിലെ ആളിന്റെ സഹായത്തോടെ എറണാകുളത്തു ഹോസ്റ്റൽ സൗകര്യം ഉള്ള ഒരിടത് ജോലി സെരിയാക്കി.
അയാളെ ഉപേക്ഷിക്കാൻ പറഞ്ഞാൽ ചേച്ചി കേൾക്കില്ല അനുഭവിക്കുക തന്നെ വിധി അല്ലാതെന്താ.. എന്നോടുള്ള പെരുമാറ്റം cash വാങ്ങാനുള്ള ഒരു അടവായിട്ടായിരുന്നു ഞാൻ കരുതിയത് ആ സംഭവത്തിന് മുന്നേ വരെ
നയന : എന്ത് സംഭവം?
ഞാൻ : ലാസ്റ്റ് അയാൾ ലീവിന് വന്ന ഒരു ദിവസം ചേച്ചിടെ മോനു വയ്യാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി.. അനിയത്തി ഹോസ്റ്റലിലും അമ്മയ്ക്ക് രാത്രി ഹോസ്പിറ്റലിൽ നിൽക്കാൻ പറ്റാത്തത് കൊണ്ടും ഞാൻ കുറച്ചു ദിവസം leave എടുത്തു ഞാൻ രാവിലെ വീട്ടിലെത്തിയാൽ അമ്മ ഹോസ്പിറ്റലിൽ പോകും പകൽ ഞാൻ വീട്ടിൽ തനിച്ചാണ്..അങ്ങനെ ഒരു ദിവസം രാവിലെ കുറച്ചു കിടന്നുറങ്ങി ഉച്ചക്ക് ആയപ്പോൾ എണിറ്റു കുക്കിങ്ങിനായി അടുക്കളയിൽ എത്തി പാചകം തുടങ്ങി ഹാളിൽ എന്തോ ശബ്ദം കേട്ട് ചെന്നു നോക്കിയപ്പോൾ അയാളാണ്... അവിടിരുന്നു മദ്യപിക്കുന്നു...
💬 Comments
View all comments