Chapter Title : വധു is a ദേവത 15 [Doli]
സങ്കടം പറച്ചിൽ ആണ് അമ്മ എന്നെ കണ്ടതും കണ്ണ് തുടച്ചു....
എന്താ പോയിട്ട് എല്ലാരെയും കണ്ടോ അമ്മ ചോദിച്ചു.....
ആ കണ്ടു എല്ലാരും ഒരേ സെൻ്റി എന്താ അല്ലേ എല്ലാർക്കും ഒരേ സ്നേഹം .....ഞാൻ അമ്മയെ നോക്കി പറഞ്ഞു....
അത് കേട്ടതും അമ്മ അറിയാതെ കരഞ്ഞു പോയി.....
എന്താ അമ്മ .....
ഒന്നുമില്ല പോയി കുളിചിട്ട് വാ ഞങൾ ഒന്ന് പുറത്ത് പോവാ നീ വന്നിട്ട് പോവാം എന്ന് വിചാരിച്ച് ഇരുന്നതാണ് അമ്മ എന്നോട് പറഞ്ഞു.....
ആണോ ശെരി വേഗം പോയിട്ട് വാ ഞാൻ ഉള്ളിലേക്ക് വന്നു....
... റൂമിൽ വന്നു കേറിയ ഞാൻ കണ്ടത് എൻ്റെ ഡയറി ബെഡിൽ ഇരിപ്പുണ്ട് അതും നോക്കി ഇരിക്കുന്ന അമൃത ....
കുറച്ച് നേരത്തേക്ക് മുന്നേ
അവൻ നാളെ പോവും എന്നല്ലേ പറഞ്ഞെ അവൻ്റെ പിന്നാലെ ഞാനും എറങ്ങാം ഇനി 3ന്തിന ഇവിടെ എൻ്റെ അവശ്യം ഇല്ല.....
അലമാറ തുറന്ന അമൃത അവളുടെ തുണികൾ എടുക്കാൻ തുടങ്ങി..... പെട്ടന്ന് ആണ് അവളുടെ കണ്ണ് അതിലേക്ക് ഉടക്കിയത്.....
ഇന്ദ്രൻ്റെ ഡയറി....കൊറേ കാലം ആഗ്രഹിച്ചത് ആണ് ഇതിൻ്റെ ഉള്ള് ഒന്ന് കാണാൻ
അവൾ വളരെ ക്യൂരിയസ് ആയി.......തുറന്ന് നോക്കി.....
2018
ഇത് ഒരു ഓർമ്മപ്പെടുത്തൽ ആണ് നീ എങ്ങനെ എന്തിലോക്കെ കൂടെ ആണ് കടന്നു വന്നത് എന്നുള്ള ഓർമപ്പെടുത്തൽ
"ഈ കൊല്ലം എല്ലാം കൊണ്ടും ഒരു പാഠം ആണ് എല്ലാ മലയാളികൾക്കും എനിക്ക് പ്രത്യേകിച്ചും.....
നീ ഒന്നും ഒന്നും അല്ല എന്ന് ദൈവം നേരിൽ വന്ന് കാണിച്ച് തന്ന വർഷം.....
പ്രളയത്തിൽ തുടങ്ങി ഓർമ വച്ച കാലം മുതൽ ജീവന് തുല്യം സ്നേഹിച്ചവൾ അവളുടെ ജീവിതത്തിൽ ഏറ്റവും വെറുക്കുന മനുഷ്യൻ ഞാൻ ആണെന്ന് പറഞ്ഞു......
വിവരം ഉളളവർ പണ്ടെ പറഞ്ഞിട്ട് ഉള്ളതാ പെണ്ണും പണവും നമ്മളെ തേടി വരണം എന്ന്....
ഒരിക്കലും ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസം നാട്ടുകാരുടെ മുന്നിൽ അവൾ എന്നെ നാണം കെടുത്തിയ ദിവസം....
ഒന്നേ ഇനി ചെയ്യാൻ ഉള്ളൂ നമ്മൾ അവരെ ഇഷ്ടപ്പെടുന്നത് സത്യം ആണെങ്കിൽ അവരെ അവരുടെ പാട്ടിന്
💬 Comments
View all comments