0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 2.3K

ഉറങ്ങി അത് കൊണ്ട് നല്ല ക്ഷീണം....

ഉറങ്ങിയതിന് ക്ഷീണം....കൊള്ളാം പോയെ ഫ്രഷ് ആയിട്ട് വാ....

ഞാൻ അവിടെ ഫ്രഷ് ആയതാ ഇനി വൈയ്യ നല്ല തണുപ്പ്

ശെരി ശെരി....

അതെ കുളിക്കാൻ ഒന്നും നിക്കണ്ട കേട്ടോ....

ശെരി.മാഡം....

ഞാൻ ഫ്രഷ് അയി വന്നപ്പോ കണ്ണും അടച്ച് ഉറങ്ങിയ പോലെ കിടക്കുന്നു....

.. ഞാൻ : അശ്വതി കടിച്ചത് നല്ല വേദന...

അമ്മു : അവൾ എന്തിനാ നിന്നെ കടിച്ചത്... അവൾ ചാടി എൻ്റെ അടുത്ത് വന്നു...

ഞാൻ : അയ്യോ ഒറങ്ങിയില്ലെ... ഞാൻ നീ ഉറങ്ങി എന്ന് വിചാരിച്ചാ സംസാരിച്ചത്....

അമ്മു : കള്ളം പറഞ്ഞതാണോ എൻ്റെ ചക്കര...

ഞാൻ : എടി മോളേ ദിവസവും നിൻ്റെ ഉറക്കം മാത്രം മണിക്കൂറുകളോളം കണ്ടൊണ്ട് കിടക്കുന്ന എൻ്റെ മുന്നിൽ നീ നിൻ്റെ കോപ്പിലെ അഭിനയം ഇണ്ടാക്കല്ലെ....

ഈ..... എടുക്ക് എന്നെ....

വാ ഞാൻ കൈ വിരിച്ചതും അമ്മു ചാടി കേറി....

എൻ്റെ ചക്കരക്ക് എന്താ എന്നോട് ഇത്ര ഇഷ്ട്ടം....

ട്രു ലബ് എക്സിസ്റ്റ് ഫാര്യേ....

നീ ശ്രീയോട് എന്താ പറഞ്ഞത്....

എന്ത്

എൻ്റെ ഉള്ളിൽ ഒരു സൈക്കോ ഉണ്ടായിരുന്നു പണ്ട് ആ സൈക്കൊന് അമ്മു ആരുടെയും പേര് പറയുന്നത് ഇഷ്ട്ടം അല്ല വേറെ ആരെയും ഇഷ്ട്ടപ്പെടുന്നതും പോലും ഇഷ്ട്ടം അല്ല ചക്ക മാങ്ങ എന്നൊക്കെ

ഉം പറഞ്ഞു പണ്ട് നീ എന്നോട് വന്ന് ഇവരുടെ കാര്യം പറയുമ്പോ എനിക്ക് പെരുത്ത് അങ്ങ് കേറും.... എന്തിനാ ആവശ്യം ഇല്ലാത്തവരുടെ കാര്യം പറയാൻ നിക്കുന്നത്

നിനക്ക് അത്രക്ക് ഇഷ്ട്ടം ആണോ എന്നെ....

💬 Comments

View all comments