Chapter Title : വധു is a ദേവത 47 [Doli]
തപ്പി എടുത്താ പിന്നേ മകൻ ആ ഫോൺ കാണില്ല
ഞാൻ : നിങ്ങളീ കാണിക്കണത് തെറ്റാ മാഡം എന്റെ മേലെ നിങ്ങക്കും ഈ കുട്ടിക്കും സംശയം ഇണ്ട് ചോദ്യം ചെയ്യാ പക്ഷെ അതിന്റെ പേരി ഈ ജാതി വർത്താനം വേണ്ട
വൃന്ദ : പറഞ്ഞാ എന്തീയൂടാ ഏഹ്... നിന്നെ ഒക്കെ പോലെ തന്തടെ പൈസക്ക് തിന്ന് കണ്ടവന്റെ നെഞ്ചത്ത് കേറി നെരങ്ങുന്നവന്മാരെ ഒക്കെ തല കീഴായി കെട്ടി ഇട്ട് അടിക്കണം... നിന്റെ നാക്ക് നിന്റെ ഒക്കെ മൂപ്പ് കണ്ട് വാലാട്ടുന്നവരോട് മതി
ഹ് 😏, പണ്ട് ഈ ഓടി പോയവൻ കാരണം ദിവസങ്ങൾ കേറി നെരങ്ങിയതാ ഞാൻ ഈ സ്റ്റേഷനില് അന്ന് കരഞ്ഞ് പറഞ്ഞു ആരും കേട്ടില്ല ഇനി കരയാൻ എനിക്ക് മനസ്സില്ല 😏
വരുന്നത് വരട്ടെ എന്ന ഒറ്റ മൈന്റിൽ ഞാൻ അത് പറഞ്ഞു...
വൃന്ദ : മോനെ ഇന്ദ്രജിത്തേ നിന്റെ ഈ അഭിനയം ഒക്കെ വെളിയില്... ഇവടെ വേണ്ട
ഷിബു സാർ : മാഡം
വൃന്ദ : എന്താ
ഷിബു സാർ : മാഡം ഇത് രുദ്രൻ സാറിന്റെ ചേച്ചിടെ മകനാണ് അറിയാലോ
വൃന്ദ : അതിന്, നമ്മക്ക് രുദ്രൻ സാറാണോ ശമ്പളം തരുന്നേ...
പെട്ടെന്ന് പപ്പ ഡോർ തള്ളി തൊറന്ന് അകത്തേക്ക് കേറി വന്നു...
പപ്പ പോലീസ് സ്റ്റേഷന് തീ ഇടും എന്ന പോലെ ആണ് വന്നത്...
തൊട്ട് പിന്നാലെ മണിലാൽ (lawyer) അങ്കിൾ പപ്പടെ ഫ്രണ്ടാ പുള്ളി കൂടെ വന്നു...
മണി അങ്കിൾ : അതേ മാഡം ഒരു ചോദ്യം ചെയ്യൽ
💬 Comments
View all comments