0%

Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഈ ടാസ്ക് നൽകാൻ ആര്ടിസ്റ് സർ നോട്‌ സജ്ജെസ്റ് ചെയ്തത്...

ഇയാളിതെന്തിനാ അര്ടിസ്റ്റ് സർനോട് എന്നെ സജ്ജെസ്റ്റ് ചെയ്യാനൊക്കെ നിക്കുന്നതെന്നു ഞാൻ ആലോചിച്ചു...

അയാൾ തുടർന്നു....

"ഞാൻ വിഷയത്തിലേക്ക് വരാം..

ഇത് വളരെ കോൺഫിഡൻഷ്യൽ
ആയിരിക്കണം.....

നമ്മുടെ ക്ലയന്റ് ആരാണെന്നോ എവിടെ ഉള്ളവരാണെന്നോ പറയാൻ നിർവാഹം ഇല്ല..

വളരെ ഉയർന്ന രീതിയിൽ നല്ല
സാമ്പത്തികതിൽ
ജീവിക്കുന്ന കുടുംബത്തിലെ ഒരു പയ്യൻ...

അവന്റെ അച്ഛനും അമ്മയും ഒക്കെ കുറെ കാലം മുന്നേ ഒരു ആക്‌സിഡന്റ് ഇൽ മരണപ്പെട്ടതാണ്..

ഇപ്പോൾ അവനെ അവന്റെ അങ്കിളും ആന്റിയുമാണ് നോക്കി വളർത്തുന്നത്..

ഈ പയ്യൻ ഒരു എഞ്ചിനീയർ കോളേജിൽ ഫസ്റ്റ് യീറിൽ പഠിച്ചുകൊണ്ടിരിക്കുന്നു..
ഫസ്റ്റ് ഇയർ ആയതുകൊണ്ട് തന്നെ റാഗിങ് ഇഷ്യൂ നല്ലതുപോലെ ഉണ്ട്..

റാഗിങ് എന്ന് പറഞ്ഞാൽ പാട്ട് പാടിക്കലും ഡാൻസ് കളിപ്പിക്കലും മാത്രം ആണെങ്കിൽ പോട്ടെ എന്ന് വെക്കാം...
ഇത് അതല്ല...ആ സീനിയർ ചെറുക്കമ്മാരുടെ റൂം വൃത്തിയാക്കൽ.. ടോയ്ലറ്റ് ക്ലീൻ ചെയ്യിക്കൽ.... വസ്ത്രം ഇല്ലാതെ നടപ്പിക്കൽ...അങ്ങനെ പറയാൻ കൊള്ളില്ലാത്ത പലതും അവിടെ നടക്കുന്നു....

അവിടെ ഹോസ്റ്റലിൽ നിന്നും ക്ലാസ്സിൽ കുട്ടികളുടെ മുന്നിൽ വച്ചുമൊക്കെ നമ്മുടെ പയ്യനെ നാണം കെടുത്തുകയാണ്...

ഈ ചെറുക്കനാണെങ്കിൽ വല്ലാത്ത പേടിയും............
അതുകൊണ്ട് തന്നെ ഈ പയ്യൻ കോളേജിലേക്ക് പോവാതെ വീട്ടിൽ കുത്തിയിരിക്കൽ ആണ്...അങ്ങനെ പോയാൽ ഈ പയ്യന്റെ ഭാവി അവതാളത്തിൽ ആവും...

ഇവന്റെ അങ്കിളിനും ആന്റിക്കും ആ കോളേജ് സീനിയർസ്നേ ആളെ വിട്ട് തല്ലിക്കാൻ പൈസ ഇല്ലാഞ്ഞിട്ടല്ല..

പക്ഷെ അതല്ല അവർക്ക് വേണ്ടത്...

അതിൽ സീനിയർസിന്റെ തലപ്പത്തുള്ള ഒറ്റ ഒരുത്തനേ ഈ നമ്മുടെ പയ്യനോട് വല്ലാത്ത രീതിയിൽ കുത്തിക്കഴപ്പ് ഉള്ളു...

അവനെ ഒന്ന് മെരുക്കണം...

ആയുഷിക് ആ സീനിയർ പയ്യനെ മെരുക്കാൻ കഴിയും എന്ന് എനിക്ക് വിശ്വാസമുണ്ട്...

"മെരുക്കണം എന്നൊക്കെ പറഞ്ഞാൽ!!!...."- സംശയം ഞാൻ ചോദിച്ചു....

അതായത് ആയുഷി നമ്മൾ ഈ പറഞ്ഞ കുടുംബത്തിലെ പയ്യന്റെ ആന്റി ആയി പോവണം..

ആ സീനിയർ ചെക്കനെ കൊണ്ട് ഇനി നമ്മുടെ പയ്യനെ ഇനി ഉപദ്രവിക്കാൻ വരരുതെന്ന് പറയിപ്പിക്കണം...

അതാണ് ടാസ്ക്...

പിന്നെ വലിയൊരു പ്രൈസ് മണി ഈ ടാസ്ക്

💬 Comments

View all comments