Chapter Title : വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]
ശേഷമാണ് അവൾ അമ്മയുടെ ശബ്ദ്ദം കേൾക്കുന്നത് .'അമ്മ തനിക്ക് അപരിചിത ആയ ആരോ ആയിത്തീർന്നു എന്നവൾക്കു തോന്നി .അവിടുത്തെ ആകപ്പാടെയുള്ള അന്തരീക്ഷം കണ്ടിട്ടു അവൾക്കു എന്തോ ഒരു വല്ലായ്മ തോന്നിത്തുടങ്ങി .വരേണ്ടിയിരുന്നില്ല എന്തിനാ ഈ തണുത്ത പ്രതികരണം കാണാനാണോ താൻ രാവിലെ കെട്ടും കെട്ടിയിറങ്ങിയത് .
“….ആ നിന്റെ ആർക്കാ പ്രശ്നമെന്ന് പറഞ്ഞത് കൂട്ടുകാരിക്കാണോ .എത്ര വർഷമായി അവരുടെ കല്ല്യാണം കഴിഞ്ഞിട്ടു...”
“….അ അതമ്മേ.. ഞാൻ പിന്നെ...“
“….എന്താടി കൂട്ടുകാരി കല്യാണം കഴിഞ്ഞതല്ലേ പിന്നാരാ .ആ കന്നുകളുടെ കൂട്ടത്തിൽ പിന്നെ കന്നുകളല്ലാതെ പിന്നെ ആരാ അല്ലെ...”
അമ്മയുടെ പറച്ചില് കെട്ടവൾക്കു ദേഷ്യവും സങ്കടവും വന്നു .എന്തൊരു ക്രൂരയായ സ്ത്രീയാണിവർ .ഒരു മനഃസാക്ഷിയുമില്ലാത്ത സാധനം ചേട്ടൻ ഇതിനെയൊക്കെ കളഞ്ഞിട്ടു വന്നത് തന്നെ തന്റെ ഭാഗ്യം .ഇല്ലെങ്കിൽ ഇവരുടെ കീഴിൽ കിടന്നു നരകിച്ച് ചത്തേനെ .ഇവരെക്കാളൊക്കെ തന്റെ 'അമ്മ എന്തൊരു പളുങ്കുമണിയാണ് .
“….എന്താ ചോദിച്ചത് കെട്ടില്ലാരുന്നോ...“
പെട്ടന്നവൾ അമ്മയുടെ ശബ്ദം കേട്ട് ഞെട്ടി
“….അ ... അത് ഞാ ഞാൻ തന്നെ ആണമ്മേ …വേറാര്ക്കുമല്ല എനിക്കാണ്...“
പെട്ടന്ന് സാവിത്രി തിരിഞ്ഞു നോക്കി
“….എന്ത് എന്താ പറഞ്ഞെ നിനക്കോ...“
“….അതെ അമ്മേ എനിക്കാണ്...”
“….അതിനു എടി നീയെന്തിനാ ഇങ്ങോട്ടു വന്നത് .നീ മച്ചിയല്ലേ... മച്ചി. ഓടെതമ്പുരാൻ നേരിട്ട് വന്നു ചികിൽസിച്ചാലും നീ പ്രസവിക്കത്തില്ല...”
അമ്മയുടെ ആ പറച്ചില് ശ്രീജ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും പെട്ടന്നവളുടെ കണ്ണ് നിറഞ്ഞൊഴുകി .ചുമരും ചാരി നിന്നവൾ സാരിയുടെ തുമ്പ് കൊണ്ടു കണ്ണുനീരൊപ്പി .
ഇതേസമയം ഗോവിന്ദൻ അവസാന ആളെയും നോക്കിക്കഴിഞ്ഞിട്ടു മേശപ്പുറത്തെടുത്ത് വെച്ച തടിച്ച പുസ്തകം എടുത്ത്
💬 Comments
View all comments