Chapter Title : വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]
ഗോവിന്ദന് കുറച്ചോക്കെ കാര്യങ്ങൾ മനസ്സിലായിരുന്നു .പക്ഷെ ആ അറിവിനും പുറത്ത് എന്തെങ്കിലും കാര്യമാണെങ്കി ചെലപ്പോ ഇവള് പ്രസവിക്കാനും സാധ്യതയില്ല .അപ്പോപ്പിന്നെ എന്ത് ചെയ്യും ഗോവിന്ദൻ വീണ്ടും ആലോചനയിലാണ്ടു .പിന്നെ അവളുടെ പേരും നാളും കുറിച്ച് വെച്ച പേപ്പറെടുത്ത് മേശക്കകത്തേക്കു എടുത്ത് വെച്ചിട്ടു എഴുനേറ്റു .ആ എന്തായാലും പിന്നെ നോക്കാം ഇത്രയും പ്രെഷർ താങ്ങാൻ വയ്യ .അയാൾ പോയി അകത്തെ റൂമിൽ പോയി കിടന്നു .
ഇതിനിടെ സാവിത്രി ചോറ് കാലായപ്പോൾ ശ്രീജയോട് ചോദിച്ചു
“….ആ ഇനി എന്തായാലും ഉച്ച ആയില്ലേ ചോറ് കഴിച്ചിട്ടു പോയാൽ മതി...”
“….ഊം...“
“….പിന്നെ ജോലിയൊക്കെ എങ്ങനെ പോകുന്നു...”
“….നന്നായിട്ടു പോകുന്നമ്മേ...”
“….അവനിനി എന്ന് വരും...“
“….പോയിട്ടിപ്പോ മൂന്നു മാസമാകുന്നതേ ഉള്ളോ...“
“….ആ അത് ശരി അവൻ നാട്ടിലൊക്കെ വന്നായിരുന്നോ ഞങ്ങളറിഞ്ഞില്ല...“ .
ആ വാക്കുകളിലെ മുന തന്റെ നെഞ്ചിലേക്കുള്ള ഒരു കുത്താണെന്നു അവൾക്കു മനസ്സിലായി .അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല .
“ഊം എന്തായാലും ഞാനധികമൊന്നും പറയുന്നില്ല എല്ലാവരും നല്ലതു പോലെ ജീവിച്ചാൽ മതി എനിക്കത്രയേ ഉള്ളൂ .ഞാൻ അച്ഛനെ പോയി വിളിച്ചോണ്ട് വരാം...”
അല്പം കഴിഞ്ഞ് ഗോവിന്ദനും സാവിത്രിയും അങ്ങോട്ടേക്ക് വന്നു .അച്ഛൻ കൈ കഴുകി ഇരുന്നപ്പോൾ സാവിത്രി ചോറ് വിളമ്പി .
“നീയിരിക്കുന്നില്ലേ...“
“ഞാനിരുന്നോളാം ...“
“എന്തിനാ പിന്നത്തേക്കാക്കുന്നതു .പിന്നത്തേക്കു വെളമ്പാനിവിടെ വേറാരുമല്ല .അങ്ങോട്ടിരി...”
ശ്രീജയുടെ മുഖത്തെ മൗനം കണ്ടു ഗോവിന്ദൻ പറഞ്ഞു .
“അങ്ങോട്ടിരുന്നു കഴിച്ചോ മോളെ .ഇനിയെന്തിന് പിന്നത്തേക്കാക്കുന്നെ .ഇവിടെ ഞാനും അവളും മാത്രമല്ലേ ഉള്ളൂ .ഇരുന്നു കഴിക്കു...”
അച്ഛൻ തനിക്ക് സപ്പോർട്ട് ചെയ്തത്
💬 Comments
View all comments