0%

Chapter Title : വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]

ബോർഡിലെഴുതിയതു മുഴുവൻ നമുക്ക് മായിച്ചു കളഞ്ഞിട്ടു പുതിയതെഴുതാം.നീ ഒന്ന് കൊണ്ടും വിഷമിക്കരുത് ശ്രീജ നിന്റെ എല്ലാ പ്രശ്നങ്ങളും മാറി അച്ഛന്റെയും അമ്മയുടെയും അരുമ മരുമകളായി മാറുമെണെന്ന് മനസ്സ് പറയുന്നെടി മോളെ...”

“എടിയെടി നീയത് പറയുമ്പോ എന്തൊരു ആശ്വസമുണ്ടെന്നറിയോ എനിക്ക്.നീ പറഞ്ഞതു പോലെ നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം...”

“ആ നീ രാജീവിനെ വിളിച്ചോ...“

“ഇല്ല ഞാൻ പറഞ്ഞില്ലേ രണ്ട് ചപ്പാത്തിക്കുള്ള ഒരു ഉള്ളിക്കറി ഉണ്ടാക്കി വെച്ചിട്ടു വിളിക്കാമെന്ന് വെച്ചിട്ടാ.ഊം എന്തായാലും നീ കാര്യമൊക്കെ പുള്ളിയോട് പറ.പുള്ളീടെ കുഴപ്പങ്ങൾ പറ്റിയൊന്നും സംസാരിക്കരുത് കേട്ടോ.”

“ഏയ് അതൊന്നും ഇന്നുവരെ ഞാൻ സൂചിപ്പിച്ചിട്ടു പോലുമില്ല.”

“ആ എങ്കി ശരിയെടി നാളെ നീ വരില്ലേ സ്‌കൂളിൽ...“

“ആ വരുമെടി ...“

ദീപ ഫോൺ വെച്ച് കഴിഞ്ഞ് ശ്രീജ നിറുത്തി വെച്ചിരുന്ന ഉള്ളി അരിയൽ തുടർന്നു .എന്തോ ഒരു ഫ്രഷ് മൂഡു തോന്നിയത് കൊണ്ട് ചെറിയൊരു മൂളിപ്പാട്ടും പാടിയാണ് പാചകം തീർത്തത്.എല്ലാം കഴിഞ്ഞ് ഒരു പ്ളേറ്റിൽ ചപ്പാത്തിയും ഉള്ളിക്കറിയും എടുത്ത് കൊണ്ട് നേരെ ടീവി ഓൺ ചെയ്തു വെറുതെ വാർത്ത വെച്ചു .അതും നോക്കിക്കൊണ്ട് ചപ്പാത്തി മുറിച്ച് മുറിച്ച് തിന്നുന്നതിനിടയിൽ ഫോൺ ബെല്ലടിച്ചു നോക്കിയപ്പോൾ രാജീവ് ആയിരുന്നു.അവൾ ടീവിയുടെ ശബ്ദം കുറച്ച് വെച്ചിട്ടു ഫോൺ അറ്റന്റ് ചെയ്തിട്ട് സ്പീക്കറിലിട്ടു.

“ ആ ചേട്ടാ...“

“...ആ നീ പോയിട്ടെന്തായി”

“...ആ പോയിട്ട് വൈകിട്ട് തിരിച്ചു പൊന്നു ചേട്ടാ...”

“...ആണോ അച്ഛനും അമ്മയും എന്ത് പറഞ്ഞു.നിന്നെ വഴക്കു പറഞ്ഞൊ...“

“...ആദ്യം കണ്ടപ്പോ 'അമ്മ ഒന്ന് രണ്ട് വാക്കുകൾ പറഞ്ഞു.അതെനിക്ക് വല്ലാതെ വിഷമം തോന്നി.അച്ഛൻ പിന്നെ കുഴപ്പമില്ലായിരുന്നു.സന്തോഷത്തോടെയും മാന്യമായിട്ടും സ്നേഹത്തോടെയും ഒക്കെയാണ് പെരുമാറിയത് എന്നാൽ പഴയ ഗാമഭീര്യത്തോടെയും ഒക്കെയായിരുന്നു.ചേട്ടൻ വിളിക്കാത്തതിലും ചെല്ലാത്തതിലും അവർക്കു രണ്ട് പേർക്കും നല്ല വിഷമമുണ്ട് അതെനിക്ക് മനസ്സിലായി.അമ്മയാണ് നല്ലോണം പ്രകടിപ്പിച്ചെങ്കിലും അച്ഛൻ വിഷമം ഉള്ളിൽ വെച്ചാണ് സംസാരിച്ചത്.”

“...ഊം ശരിയാ വിളിച്ചിട്ടിതു എത്ര കാലമായി അല്ലെ.”

“...അത് ശരി അതെന്നോടാണോ ചോദിക്കുന്നെ.എത്രയോ വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് ഒന്ന് വിളിക്കു അല്ലെങ്കിൽ ഒന്ന് പോകൂ എന്നൊക്കെ എന്നിട്ടു കേട്ടിട്ടുണ്ടോ.”

“...ഓ അതൊക്കെ ഇനി പറഞ്ഞിട്ടെന്താ കാര്യമെടി പോയ ബുദ്ധി

💬 Comments

View all comments