0%

Chapter Title : വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]

പറഞ്ഞു ദേഷ്യമൊക്കെ മാറിയൊ...“

“ഹും കൊള്ളാം ദേഷ്യം മാറിയൊന്നോ എന്നെ അവിടെയിട്ടു കൊറേ കുത്ത് വാക്കുകൾ പറഞ്ഞു കരയിപ്പിച്ചു.അച്ഛൻ വന്നാ പിന്നെ അമ്മയെ തണുപ്പിച്ചത്.വൈകിട്ട് തിരിച്ചു പോരുന്ന നേരത്ത് വലിയ കുഴപ്പമില്ലായിരുന്നു.അമ്മയെയും കുറ്റം പറയാൻ പറ്റില്ലെടി ഒരു മോളുള്ളത് മരിച്ചും പോയി ഒരു മോനുള്ളത് തിരിഞ്ഞു നോക്കുന്നില്ല മരുമോള് പ്രസവിക്കുന്നുമില്ല അപ്പോപ്പിന്നെ അവരെന്തു ചെയ്യും.അവർക്കു പ്രതികരിക്കാൻ അവരുടെ മുന്നിലിപ്പോ ഞാൻ മാത്രമല്ലേ ഉള്ളൂ...“

“അതൊന്നും നീ ഓർത്തു വിഷമിക്കേണ്ട ശ്രീജേ .നീ പറഞ്ഞത് പോലെ അവരുടെ വിഷമങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു ബ്ളാക് ബോർഡാണ് നീ.ആ ബോർഡിലെഴുതിയതു മുഴുവൻ നമുക്ക് മായിച്ചു കളഞ്ഞിട്ടു പുതിയതെഴുതാം.നീ ഒന്ന് കൊണ്ടും വിഷമിക്കരുത് ശ്രീജ നിന്റെ എല്ലാ പ്രശ്നങ്ങളും മാറി അച്ഛന്റെയും അമ്മയുടെയും അരുമ മരുമകളായി മാറുമെണെന്ന് മനസ്സ് പറയുന്നെടി മോളെ...”

“എടിയെടി നീയത് പറയുമ്പോ എന്തൊരു ആശ്വസമുണ്ടെന്നറിയോ എനിക്ക്.നീ പറഞ്ഞതു പോലെ നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം...”

“ആ നീ രാജീവിനെ വിളിച്ചോ...“

“ഇല്ല ഞാൻ പറഞ്ഞില്ലേ രണ്ട് ചപ്പാത്തിക്കുള്ള ഒരു ഉള്ളിക്കറി ഉണ്ടാക്കി വെച്ചിട്ടു വിളിക്കാമെന്ന് വെച്ചിട്ടാ.ഊം എന്തായാലും നീ കാര്യമൊക്കെ പുള്ളിയോട് പറ.പുള്ളീടെ കുഴപ്പങ്ങൾ പറ്റിയൊന്നും സംസാരിക്കരുത് കേട്ടോ.”

“ഏയ് അതൊന്നും ഇന്നുവരെ ഞാൻ സൂചിപ്പിച്ചിട്ടു പോലുമില്ല.”

“ആ എങ്കി ശരിയെടി നാളെ നീ വരില്ലേ സ്‌കൂളിൽ...“

“ആ വരുമെടി ...“

ദീപ ഫോൺ വെച്ച് കഴിഞ്ഞ് ശ്രീജ നിറുത്തി വെച്ചിരുന്ന ഉള്ളി അരിയൽ തുടർന്നു .എന്തോ ഒരു ഫ്രഷ് മൂഡു തോന്നിയത് കൊണ്ട് ചെറിയൊരു മൂളിപ്പാട്ടും പാടിയാണ് പാചകം തീർത്തത്.എല്ലാം കഴിഞ്ഞ് ഒരു പ്ളേറ്റിൽ ചപ്പാത്തിയും ഉള്ളിക്കറിയും എടുത്ത്

💬 Comments

View all comments