0%

Chapter Title : വൈദ്യന്റെ മരുമകൾ 2 [പോക്കർ ഹാജി]

അതും വന്നു.അവസാനം അവൾ ജംഗ്‌ഷനിലെത്തിയപ്പോഴേക്കും സമയം പതിനൊന്നു മാണി ആവാറായിരുന്നു.പഴയ ഓട്ടോച്ചെക്കനെ കടക്കലെത്തിയപ്പോൾ തന്നെ വിളിച്ചത് കൊണ്ടവൻ ബസ്സ് സ്റ്റോപ്പിൽ തന്നെ ഉണ്ടായിരുന്നു.അവന്റെ വണ്ടിയിൽ കേറി വീടിന്റെ പടിപ്പുരയുടെ മുന്നിലിറങ്ങി പൈസ എടുക്കാനായി പേഴ്സെടുത്തപ്പോൾ അവൻ തടഞ്ഞു.

“…അയ്യൊ ഇപ്പൊ വേണ്ട മാഡം .വൈകിട്ട് പോകാൻ നേരം വിളിച്ചാൽ മതി എല്ലാം കൂടി ഒന്നിച്ച് മേടിച്ചോളാം “….

“…അതെന്താടോ ഇങ്ങനെ എന്നെ കയറില്ലാതെ കെട്ടിയിട്ടിട്ടു പിന്നെ ഞാൻ വേറെ ഓട്ടോ വിളിക്കാതിരിക്കാനാണോ ഇപ്പൊ പൈസ മേടിക്കാത്തെ. “…

“…അയ്യോ മാഡം അങ്ങനെ പറയല്ലേ അങ്ങനൊന്നും വിചാരിച്ചിട്ടില്ല ഞാൻ. “…

“…എങ്കി ആ പൈസയിങ്ങ് തന്നേരെ മാഡം.... പ്രശനം തീർന്നല്ലോ. “…

“…ആ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് പൈസ എന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ .പോകാൻ നേരത്ത് ഞാൻ വിളിക്കാം അപ്പൊ വന്നാൽ മതി. “…

“…ഒക്കെ ശരി മാഡം”…

അവനുടനെ വണ്ടി സ്റ്റാർട്ട് ചെയ്തു തിരിച്ചു പോയി.ശ്രീജ പടിപ്പുര കടന്നു മുറ്റത്തേക്ക് ചെന്നു .അപ്പോൾ അവിടെ പത്തുപതിനഞ്ചു പേരോളം കാത്ത് നിൽക്കുന്നത് കണ്ടു .ആ അതൊക്കെ മതി ഇവിടെ ഇപ്പോ ഓടിച്ചെന്നു കാണേണ്ട ഒരു ധൃതിയുമില്ല.അല്ലെങ്കി തന്നെ താനിപ്പോ കേറിച്ചെന്നിട്ട് അച്ഛന്റെ നോർമൽ മൂഡ് കളയുന്നതെന്തിനാ.പരിശോധിക്കാൻ ഉള്ളവരെയൊക്കെ പരിശോധിക്കട്ടെ .എല്ലാരുടെം കഴിഞ്ഞിട്ടു അവസാനം കേറാം.

അത് കഴിഞ്ഞ് ചോറൊക്കെ ഉണ്ടതിനു ശേഷം ബാക്കി വിശദമായൊരു കൂടിക്കാഴ്ച്ച കൂടി നടത്താം .അങ്ങനെ വിചാരിച്ച് കൊണ്ടിരുന്നപ്പോഴാണ് അവളൊരു കാര്യം ഓർത്തതു.അല്ല താനെന്തിനാ ഇവിടെ ഇരിക്കുന്നത്.തനിക്കകത്തേക്കു ചെന്ന് അമ്മയോട് സംസാരിച്ചച്ചൂടെ.അതല്ലേ നല്ലതു ഇവിടിരുന്നു വെറുതെ നാട്ടുകാർക്കൊരു സംശയം ഉണ്ടാക്കണ്ടല്ലോ.അവൾ മെല്ലെ ഉമ്മറത്തേക്ക്

💬 Comments

View all comments