Chapter Title : വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി]
ചെന്നു .അവിടെ അടുത്തത് കേറാനായി ഒരാൾ മാത്രം നിക്കുന്നത് കണ്ടിട്ടു ധൃതീയിൽ അവളോടി അടുക്കൽ ചെന്നിട്ടു പറഞ്ഞു
“…അമ്മേ അവസാനത്തെ ആളാ കേറാൻ നിക്കുന്നെ.'അമ്മയിപ്പോ പറഞ്ഞില്ലാരുന്നെങ്കി ഞാൻ വൈകിയതിന് അച്ഛന്റെ വായീന്നു ചീത്തവിളി കേട്ടേനെ .എന്റെ പൊന്നമ്മേ നന്ദിയുണ്ട് നന്ദി ഇല്ലേൽ അച്ഛനിപ്പോ എന്നെ പറപറപ്പിച്ചെനെ. “…
അവൾ ബാഗെടുത്ത് തോളിലിട്ട് കൊണ്ട്ഓടിച്ചെന്നു അമ്മയുടെ കവിളിലൊരു ചെറിയ നുള്ളു കൊടുത്തു കൊണ്ട് ഉമ്മറത്തെക്കോടി .അവളുടെ ആ പറച്ചിലും അച്ഛൻ വഴക്കു പറയുമെന്നോർത്തുള്ള ഓട്ടവും കണ്ടു സാവിത്രിക്കു ചിരിയും അവളോട് ഒരു പ്രത്യേക സ്നേഹവും തോന്നി.ശ്രീജ ഉമറത്തെത്തിയപ്പോഴേക്കു അവിടെ നിന്നായാളും അകത്ത് കേറിയിരുന്നു.അവൾ വാച്ചിൽ നോക്കി സമയം പന്ത്രണ്ടര ആവുന്നു.ഒരു പത്ത് മിനിട്ടു കഴിഞ്ഞപ്പോൾ അകത്ത് കയറിയ ആൾ ഇറങ്ങി വന്നു.
“…ഇയാൾ വൈദ്യരെ കാണാൻ വന്നതാണോ”…
“…ആ അതെ എന്ത് പറ്റി”…
“…ഒന്നുമില്ല എന്നോട് പുറത്ത് ഇനിയാരെങ്കിലുമുണ്ടോ എന്ന് ചോദിച്ചാരുന്നു.വൈദ്യര് എഴുന്നേറ്റു പോകുന്നെനു മുന്നേ പെട്ടന്ന് ചെല്ലു ആരുമില്ലെന്നാ ഞാൻ പറഞ്ഞതു. “…
“…ആന്നോ എങ്കി ഞാൻ പെട്ടന്ന് ചെല്ലട്ടെ ചേട്ടാ”…
“…എന്ന്പറഞ്ഞു കൊണ്ട് ശ്രീജ അകത്തേക്ക് കേറിചെന്നു. “…
“…ആഹാ ഇതാരാ വരുന്നേ മോളെപ്പോ വന്നു “…
“…ഒന്നൊന്നര മണിക്കൂറായി അച്ചാ.ഞാൻ അമ്മേടെ അടുത്ത് ഓരോരോ കാര്യങ്ങളും പറഞ്ഞൊണ്ടിരിക്കുവാരുന്നു. “…
“…ആന്നോ ആട്ടെ എന്തൊക്കെയാ ഇത്രയധികം സംസാരിക്കാനുള്ളതു്”…
“…യോ ഒന്നുമില്ലെന്റെ അച്ചാ ചേട്ടന്റെ കാര്യങ്ങളൊക്കെ തന്നെ പിന്നെ അമ്മേടെ അനിയത്തീടെ മോളുടെ നിശ്ചയവും പിന്നെ കുറച്ച് കുടുംബകാര്യങ്ങളും. “…
“…ആ ശരിയാ മോളെ ഞങ്ങളാണെങ്കി ഇന്ന് അങ്ങോട്ടൊന്നു പോകാനിരിക്കുവായിരുന്നു.അപ്പോഴാണ് നീ ഇന്ന് വരുമെന്ന് പറഞ്ഞതു”…
“…അതമ്മ
💬 Comments
View all comments