0%

Chapter Title : വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി]

പണി കൊടുക്കുമെന്ന് പറഞ്ഞു കൊടുക്ക്. “…

“…ആഹാ ഇപ്പൊ അച്ഛനും മോളും ഒന്നായോ.അപ്പൊ ഇവൾക്ക് വേണ്ടി ഞാൻ കൂട്ട് നിന്നതു വെറുതെയായി അല്ലെ . “…

“…യ്യോ ഇല്ലമ്മേ അമ്മയെന്റെ ചക്കരയല്ലേ എന്റെ മാത്രം പൊന്നും കുടം എന്റെ മാത്രം മുത്ത് അല്ലെ അമ്മ . “…

എന്ന് പറഞ്ഞു കൊണ്ട് ശ്രീജ ഓടി വന്ന് അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് രണ്ട് കവിളിലും ഉമ്മ മാറി മാറി വെച്ചു .പെട്ടന്ന് സാവിത്രിയുടെ കണ്ണ് നിറഞ്ഞു.ഉമ്മ വെച്ചിട്ടു പൊങ്ങിയ ശ്രീജയുടെ കഴുത്തിനു പിടിച്ചവർ അവളെ താഴ്ത്തിയിട്ടു അവളുടെ കവിളിലും തിരിച്ചു ഉമ്മ കൊടുത്തു.അത് കണ്ട ശ്രീജക്കു വിഷമം തോന്നി പാവം 'അമ്മ...ഇതൊക്കെ കണ്ടു സന്തോഷത്തോടെ ഗോവിന്ദൻ പറഞ്ഞു

“…അത് ശരി അപ്പൊ പെണ്ണുങ്ങള് രണ്ടും കൂടി ഒന്നായി അല്ലെ അത് കൊള്ളാമല്ലോ “….

“…ആ താൽക്കാലമിപ്പോ ഞാൻ അമ്മയുടെ കൂടാ കേട്ടോ.അച്ഛൻ അച്ഛന്റെ പണി നോക്കി പൊക്കൊ അല്ലെ അമ്മെ “…

എന്ന് പറഞ്ഞു കൊണ്ടവൾ അച്ഛനെ നോക്കി ചെറുതായി കണ്ണിറുക്കിക്കാണിച്ചു.ഇത് കണ്ടു ഗോവിന്ദനും ചിരിച്ചു.തിരിച്ചവൾ അരഭിത്തിയിൽ ഇരിക്കാനായി തിരിഞ്ഞപ്പോഴാണ് പുറത്ത് ഓട്ടോക്കാരന്റെ ഹോണടി കേട്ടത്.

“…യ്യോ ഓട്ടോ വന്നമ്മേ ന്നെങ്കി ഞാനിറങ്ങട്ടെ”…

അവൾ ബാഗെടുത്തപ്പോഴേക്കും ഗോവിന്ദനും സാവിത്രിയും എഴുന്നേറ്റു.അവൾ അവരുടെ രണ്ട് പേരുടെയും കാലു തൊട്ടു വന്ദിച്ചിട്ടു പോകാനിറങ്ങി.സാവിത്രി അവളെ ഒന്നുകൂടി പിടിച്ചു നെറുകയിലൊരു ഉമ്മ കൊടുത്തിട്ടു പറഞ്ഞു.

“…സൂക്ഷിച്ചു പോകണെ മോളെ...ചെന്നിട്ടു വിളിക്കണം . “…

“…മ്മ് വിളിക്കാമമ്മേ.അച്ചാ ഞാനിറങ്ങുവാ”…

ശ്രീജ സ്റ്റെപ്പിറങ്ങി നടന്നു പോകുന്നത് സാവിത്രിയും ഗോവിന്ദനും നോക്കി നിന്നു .അവൾ പടിപ്പുര കടന്നു വണ്ടിയിൽ

💬 Comments

View all comments