0%

Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

സ്റ്റോപ്പിലേക്ക് വന്നു നിന്നു

…വാ ചേട്ടാ ഇതാ ഞാൻ പറഞ്ഞ പയ്യൻ

തന്നെ പരിചയപ്പെടുത്തുന്നതു കണ്ടു ഭവ്യതയോടെ കൈ കൂപ്പിഓട്ടോക്കാരൻ നിന്ന് .രാജീവ് ഒന്ന് ചിരിച്ചിട്ട് ഓട്ടോയിലേക്കു കേറി.

…ആരാ മാഡം ഹസ് ആണോ

…ആ … അതേ

പിന്നൊന്നും അവൻ ചോദിച്ചില്ല വീടെത്തി ഓട്ടോയിൽ ഇറങ്ങി പടിപ്പുരയിലൂടെ നോക്കിയപ്പോൾ അഞ്ചാറു പേര് അവിടിരിപ്പുണ്ട്.ഓട്ടോക്ക് കാശു കൊടുത്ത് ശ്രീജ കവറുമെടുത്ത് തിരിഞ്ഞിട്ടു രാജീവിനെ വിളിച്ചു

…വാ ചേട്ടാ എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് കാലനങ്ങുന്നില്ലേ… .

ശ്രീജയ്ക്കു അത് കണ്ടിട്ട് ചെറിയ ചിരി വന്നു .

…അതല്ലെടി ഒരു ചെറിയ വൈക്ലഭ്യം പോലെ …

…ആ അത് വൈക്ലഭ്യമല്ല പേടിയാ പേടി...ഇങ്ങോട്ടു വാ കളിക്കാതെ..

ശ്രീജക്കു രാജീവിന്റെ പേടി കണ്ടു ചിരി വന്നു.അവൾ പടിപ്പുര കേറി നടന്നപ്പോൾ ഒറ്റക്കായി പോകാതിരിക്കാൻ ആയാളും പുറകെ സ്പീഡിൽ ചെന്നു .അവിടെ നിൽക്കുന്നവരെയൊന്നും ശ്രദ്ധിക്കാതെ അവൾ നേരെ ഉമ്മറത്തേക്ക് കേറി അകത്തേക്കുള്ള വാതിൽ തുറന്നപ്പോൾ രാജീവും അവളുടെ പിന്നാലെ ഓടിച്ചെന്നു കേറി .അടുക്കളയുടെ വാതിലിനടുത്ത് ചെന്ന് അവൾ പതിയെ തല നീട്ടി നോക്കിയപ്പോൾ അമ്മയവിടെ അടുപ്പിലിരിക്കുന്ന ചോറ് കലത്തിൽ തവികൊണ്ട് ഇളക്കിയിട്ടു കുറച്ചു കൂടി വെള്ളം ഒഴിക്കുന്ന തിരക്കിലായിരുന്നു.ഉടൻ തന്നെ അവൾ രാജീവിനോട് രഹസ്യമായി കാര്യം പറഞ്ഞിട്ട് കവർ താഴെ വെച്ച് പമ്മിപ്പമ്മി അമ്മയുടെ പുറകിൽ ചെന്നു നിന്നിട്ടു രണ്ട് കയ്യും കൊണ്ട് അമ്മയുടെ കണ്ണ് പൊത്തിപ്പിടിച്ചു

…യോ …ആരാ ……യ്യോ ആരാ

ശ്രീജയുടെ പെട്ടന്നുള്ള പിടിയിൽ സാവിത്രിയമ്മ വെച്ചു പോയെങ്കിലും അത് പ്രതീക്ഷിച്ച ശ്രീജ അവരെ നല്ലോണം പിടിച്ചിരുന്നു.കണ്ണ്

💬 Comments

View all comments