Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]
എന്താ…
…അമ്മെ നിങ്ങൾക്ക് മാത്രമല്ല ഞങ്ങൾക്കും അതുമതി അല്ലെ ചേട്ടാ…
…ഊം അതുമതി …
…അയ്യേ അത് മാത്രമോ ഇതെന്തു വർത്തനമാ മോളെ ഈ പറയുന്നേ.മക്കള് വന്നിട്ട് നല്ല പോലെ ആഹാരമുണ്ടാക്കിയില്ലെങ്കിൽ പിന്നെ എന്തുവാ…
…എന്റെ പൊന്നമ്മേ അങ്ങനെ പ്രത്യേകതയൊന്നും വേണ്ട.നിങ്ങൾക്ക് രണ്ട് പേർക്കും എന്താ കഴിക്കാനുണ്ടാക്കിയത് അത് മതി ഞങ്ങൾക്കും….അതല്ലേ അമ്മെ സന്തോഷം എല്ലാവരും ഒരു മനസ്സോടെ ഉള്ളത് സന്തോഷത്തോടെ കഴിക്കുന്നതല്ലേ ഒരു രസം…
…അത് മതിയോ പിന്നെ 'അമ്മ ഒന്നും വെച്ചു തന്നില്ലെന്നു പരാതി പറയരുത്….
…യ്യോ ഇല്ലെന്റെ സാവിത്രിക്കുട്ടീ . ഇവിടെ ഒരു പരാതിയും ഇല്ല അമ്മേടെ സന്തോഷം കണ്ടോണ്ടിരിക്കാൻ തന്നെ നല്ല രാസമാ…
…ഡീ… നീ എന്നെ പേര് വിളിക്കുന്നോടി കുറുമ്പീ …
സാവിത്രി ശ്രീജയെ പിടിക്കാനായി കയ്യോങ്ങിയപ്പോൾ അവൾ ഓടി മാറി അമ്മയുടെ പുറകിൽ ചെന്നു ഇറുകെ ചുറ്റിപ്പിടിടിച്ചു കൊണ്ട് പറഞ്ഞു
…ആ അങ്ങനൊക്കെ വിളിക്കും സ്നേഹം കൂടുമ്പോ ചെലപ്പോ പേരൊക്കെ വിളിക്കും കേട്ടോടി സാവിത്രി…
…എടി നിന്നെയിന്നു ഞാൻ...ഹൊയ്യോ ഹമ്മേ എന്നെ വിടടി.. എടി..എടി എനിക്ക് ശ്വാസം മുട്ടുന്നെടി എടി മോളെ …വിടു വിടു…
ശ്രീജാ വിട്ടു കൊടുത്തപ്പോൾ അവർ കിതച്ചു കൊണ്ട് കസേരയിലിരുന്നു കൊണ്ട് പറഞ്ഞു
…ആ അപ്പൊ രണ്ട് പേർക്കും ഒന്നും വേണ്ട അല്ലെ….എങ്കി വേണ്ട എനിക്കൊന്നുമില്ല അവസാനം പറയരുത് അമ്മെ കാണാൻ വന്നിട്ട് ഒന്നും ഉണ്ടാക്കി തന്നില്ല എന്ന്….
…അമ്മെ ഒന്നും വേണ്ട കഴിക്കുന്നതിനേക്കാൾ എനിക്ക് അമ്മയുടെ മുന്നിൽ ദേ ഈ മാടനെ കൊണ്ട് വന്നിരുത്തണമെന്നായിരുന്നു.അത് സാധിച്ചു ഇനി ഒന്നും കഴിച്ചില്ലെങ്കിലും വേണ്ട ഒരു
💬 Comments
View all comments