0%

Chapter Title : വൈദ്യന്റെ മരുമകൾ 5 [പോക്കർ ഹാജി] [Climax]

കൊടുക്കാം ….ചേച്ചീ… ചേച്ചീ… ദേണ്ടെ ചേട്ടൻ വിളിക്കുന്നു. …

…ഹാലോ ചേട്ടാ …

…എടി ഇനി എപ്പോഴാ വൈകിട്ടായില്ലേ.നീ ഒരുങ്ങി നില്ക്കു ഞാൻ ആറുമണിക്ക് മുന്നേ അങ്ങെത്താം….

…ആ ഞാൻ റെഡിയായി നിൽക്കാം.ഇവിടെ എല്ലാരുമുണ്ട് കരുണൻ ചേട്ടനും വത്സലയും തുളസിയും ശ്രീദേവിയും വനജയും എല്ലാരുമുണ്ട് അതിന്റെടേലു സമയം നോക്കാൻ പറ്റിലാ.ചേട്ടൻ ഇങ്ങ് പോരെ ഞാൻ റെഡിയായി നിക്കാം. …

…ആ ശരി ഞാനൊരഞ്ചു മണിയാവുമ്പോഴേക്കും ഇറങ്ങാം…

… ശരി…

പെട്ടന്നു ഫോണിന്റെ അങ്ങെത്തലക്കൽ പെണ്ണുങ്ങളുടെ കലപില ശബ്ദം കേൾക്കാം.

…ഇങ്ങെടു ചേച്ചി ഞാൻ പറയാം ...ഇങ്ങെടു ഇതെന്താ ഇത്രയ്ക്ക് ധൃതി. …ഹ… ഹാലോ… ചെട്ടാ …

…ആ ഹല്ലോ…

…ആ ചേട്ടാ സുഭദ്രയാ ….എന്ത് പണിയാ ചേട്ടാ ഈ ചയ്യുന്നെ ….ചേച്ചിയെ വിളിച്ചോണ്ട് പോകാൻ സമ്മതിക്കില്ല. …ചേച്ചി നാളെ വന്നോളും ഇന്നിവിടെ നിന്നോട്ടെ. …ഇവിടെ എല്ലാരും നിക്കുമ്പോ ചേച്ചിയെ മാത്രം വിളിച്ചോണ്ട് പോയാൽ അവൾക്കതൊരു വിഷമമല്ലേ.ദേ വനജേം ശ്രീദേവീം പിന്നെ മലനടയിലെ വത്സലയെ വരെ നാളെയെ വിടുന്നുള്ളു.ചേട്ടൻ വരുന്നെങ്കി ഇങ്ങ് പോരെ നാളെ രണ്ട് പേർക്കും കൂടി അങ്ങ് പോകാം. …

…ഹല്ലാ പിന്നെ …എടി സുഭദ്രേ… ഞാനെങ്ങനെ വരും മരുന്നൊക്കെ കുറച്ചു തയ്യാറാക്കാനുണ്ടെനിക്ക്.വന്നാലവിടെ നിക്കാനൊന്നും സമയം കിട്ടില്ല. …

…ആണോ എങ്കി രാവിലെ വന്നാൽ മതി….ചേച്ചിയെ ഞങ്ങൾ ഇന്നിവിടുന്നു വിടുന്നില്ല. …

…ആ ശരി …അവളെന്തിയേ...

… ദേ എന്റെ അടുത്ത് നിൽപ്പുണ്ട് ഞാൻ കൊടുക്കാം. …ദേ ചേച്ചി ദേ ചേട്ടൻ…

… ഹലോ …

…ആ എടി നീ സുഭദ്രയെ കൊണ്ട് പറയിപ്പിച്ചതാ അല്ലേ

💬 Comments

View all comments