0%

Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

അമ്മയെ സ്നേഹിച്ച് സ്നേഹിച്ചു മാറ്റിയെടുത്തു.ശരിക്കു പറഞ്ഞാൽ ഇവളിവിടെ വരാൻ തുടങ്ങിയതു മുതലാ ഞങ്ങൾക്കും ആരെയെങ്കിലും പ്രതീക്ഷിക്കാനുണ്ടെന്നു മനസ്സിലാക്കിയത്.ഞങ്ങളെ അന്വേഷിച്ച് വരാൻ ഒരു മോളെങ്കിലും ഉണ്ടെന്നു മനസ്സിലാക്കിയത് ….

…അച്ചാ ഞാൻ...അവളെന്നോടെല്ലാം അന്നന്നു പറയാറുണ്ട്.അന്ന് തന്നെ വിചാരിച്ചിരുന്നതാ നാട്ടിൽ വരുമ്പോ അച്ഛന്റേം അമ്മയുടെം അടുത്ത് വരുമെന്നൂം ഒക്കെ …

…ആ അങ്ങനെ വിചാരിച്ചെങ്കിൽ നല്ലതു.'അമ്മ നിന്നോട് ക്ഷമിച്ചങ്കിൽ പിന്നെ എനിക്കൊന്നും പറയാനില്ല.വെറുതെ കഴിഞ്ഞതിനെ കുറിച്ചോന്നും സംസാരിച്ചിനിയും എന്തിനാ വിഷമിക്കുന്നെ അല്ലെ മോളെ …

…അതെ അച്ചാ കഴിഞ്ഞത് കഴിഞ്ഞു ഇനി അതൊക്കെ വീണ്ടു പറഞ്ഞു എന്തിനാ മൂഡു കളയുന്നെ….ആ രണ്ട് പേരും ഇരിയ്കു…

ശ്രീജയും രാജീവും കസേര വലിച്ചിട്ടിരുന്നു.ഗോവിന്ദൻ സംസാരിക്കാനായി മുന്നോട്ടാഞ്ഞു മേശയിൽ കൈ കുത്തിയിട്ടു പറഞ്ഞു തുടങ്ങി .

…ആ രണ്ട് പേരെയും ഒന്നിച്ചു കിട്ടിയതിൽ വളരെ സന്തോഷമുണ്ട്.ഡാ നിനക്കറിയാമായിരിക്കുമല്ലോ അല്ലെ കാര്യങ്ങളൊക്കെ..

…ആ അറിയാം അച്ചാ എല്ലാം ഇവൾ അന്നന്ന് പറഞ്ഞു തരാറുണ്ട്…

…ഊം അപ്പൊ കാര്യങ്ങൾ ആദ്യം മുതൽ വിശദീകരിക്കേണ്ട അല്ലെ …

…നീ ലീവിന് വരാൻ ഇനിയും അഞ്ചാറു മാസമുണ്ടെന്നാ മോള് പറഞ്ഞത്.അതിനനുസരിച്ചാണ് നമ്മൾ ചികിത്സ നടത്തിക്കൊണ്ടിരുന്നത്.അതിനാദ്യമായി മോളുടെ ശരീരം പാകപ്പെടുത്തിയെടുത്തു .ഇനി ഉള്ളത് ഭർത്താവിന്റെ സാമീപ്യമാണ്.അതും കഴിഞ്ഞാൽ പിന്നെ നമുക്ക് ബാക്കിയുള്ള പരിപാടിയിലേക്ക് കടക്കാം….

…ഊം അച്ചാ അത് പിന്നെ ഞാൻ നാളെ പോകും..

…പൊക്കോ നീ പോയാലും കുഴപ്പമില്ല ബീജ സങ്കലനം നടന്നു കിട്ടിയാൽ പിന്നെ നിന്റെ ആവശ്യമില്ല അവള് ഗർഭിണി ആയിക്കോളും.ഇതിൽ കൂടുതൽ വ്യക്തമായി പറയാൻ നിങ്ങൾ എന്റെ മക്കളായതു എനിക്ക് ചില ബുദ്ധിമുട്ടുകളുണ്ട് ….

…വേണ്ട കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലായി അച്ചാ.അവൾക്കും അറിയാം ഞങ്ങളതിന് ശ്രമിക്കുന്നുണ്ട്….

…ഊം എന്തായാലും എനിക്ക് വേറൊരു കാര്യം പറയാനുള്ളത് എന്താ ന്നു വെച്ചാൽ നിങ്ങൾ പൂർണമായും ഈ വൈദ്യത്തിൽ തന്നെ വിശ്വസിക്കരുതെന്നാ…

…അയ്യൊ പിന്നെ ഞങ്ങളെന്തു ചെയ്യും അച്ചാ…

ശ്രീജക്കു ടെൻഷനായി

…എടി മോളെ ഞാനങ്ങനല്ല പറഞ്ഞത് ഗർഭിണി ആവുകയാണെങ്കിൽ ആദ്യത്തെ മാസം തന്നെ മാസമുറ നിൽക്കും.അപ്പോഴേ ഒരു സ്ത്രീക്ക് അറിയാൻ കഴിയും പിന്നെ ടെസ്റ്റു ചെയ്യുന്ന സാധനം മേടിച്ചു ടെസ്റ്റു ചെയ്ത

💬 Comments

View all comments