0%

Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

ഡോക്ടറെയും കാണുന്നതാണ് നല്ലതു എന്ന് വെച്ചു എന്റെ മരുന്ന് കഴിക്കരുതെന്നോ എന്റെ ചികിത്സ ഇവിടെ കൊണ്ട് തീർന്നെന്നോ അല്ല.നമ്മൾ ഒരു ഡോക്ടറുടെയും സഹായം തെടുന്നു അത്ര തന്നെ.കാരണം ഇടക്കിടക്കുള്ള ചെക്കപ്പും സ്കാനിങ്ങും ഒരു ഡോക്ടറുണ്ടെങ്കിലേ നടക്കൂ.അത് കൊണ്ടാ…

…ആ അതാലോചിക്കാം എന്നാലും ഞാൻ ഇവിടെ വരും എനിക്കച്ഛന്റെ മരുന്നിലാ വിശ്വാസം …

…എടി മോളെ അതല്ലേ പറഞ്ഞെ എന്റെ ചികിത്സയൊന്നും മുടക്കേണ്ട.നീ വന്നോ നിനക്കിഷ്ടമുള്ളപ്പോഴൊക്കെ വന്നോ പക്ഷെ മരുന്നൊക്കെ കൃത്യമായിട്ടു കഴിച്ചാൽ മതി അല്ലെങ്കി എന്റെ സ്വഭാവം മാറും അത്രേയുള്ളു ….

…യ്യോ ഞാൻ കഴിച്ചോളാം അച്ഛൻ വഴക്കു പറയാതിരുന്നാൽ മതി.അച്ഛന്റെ ദേഷ്യപ്പെട്ടുള്ള മുഖം കാണുന്നതേ എനിക്ക് പേടിയാ…

…ഹഹ ഞാൻ വഴക്കൊന്നും പറയത്തില്ല മരുന്ന് മുടക്കീട്ടു അയ്യോ അങ്ങനല്ല ഇങ്ങനല്ല എന്നൊന്നും പറഞ്ഞിട്ടെന്റെ മുന്നിൽ നിക്കരുത്…

…ഞാൻ സൂക്ഷിച്ചോളാം അച്ചാ …

…തിരിച്ചു പോകുമ്പോഴേക്കും ശരീര പുഷ്ട്ടിക്കു ഞാൻ ഒന്ന് രണ്ട് കഷായം തരാം കൊണ്ട് പോയി കഴിച്ചോണം കേട്ടോ ..

…ആ കഴിച്ചോളാം അപ്പുറത്തെന്തായോ എന്തോ അവളെന്തു പറഞ്ഞു…

…അച്ചാ 'അമ്മ ആദ്യം കൊറേ കരച്ചിലായിരുന്നു പിന്നെ പിന്നെ സന്തോഷവതിയായി.അവിടെ മോര് കറിയോ മറ്റോ ഉണ്ടാക്കിക്കൊണ്ടിരിക്കുവാ.അങ്ങോട്ടൊന്നു പോയി നോക്കണം ..

…എങ്കി വാ മക്കളെ ഭക്ഷണം റെഡിയായി കാണും പോയി കഴിക്കാം…

അടുക്കളയിലെത്തിയ രാജീവ് കുപ്പിയെടുത്ത് അച്ഛന് നേരെ നീട്ടിയിട്ടു പറഞ്ഞു

…ഇതാ ഇത് അച്ഛനുള്ളതാ..

ഗോവിന്ദൻ അത് മേടിച്ചു തിരിച്ചും മറിച്ചും ഒക്കെ നോക്കിയിട്ടു പറഞ്ഞു

… കൊറേ കാലമായി കഴിച്ചിട്ടു എന്തായാലും അതിരിക്കട്ടെ.അല്ല ഇതെന്തുവാ റേഡിയോയോ ..

…ആന്നഛാ ഒരു റേഡിയോയും പിന്നെ അമ്മക്കൊരു ഫോണും…

…ഹ ഹ അത് കൊള്ളാം ഇടക്ക് റേഡിയോ കേട്ട് കൊണ്ടിരിക്കാമല്ലോ.അല്ലെങ്കി തന്നെ ഞങ്ങള് രണ്ടും സംസാരം കുറവാ.രോഗികളൊക്കെ പോയാൽ പിന്നെ ഉച്ചക്ക് ചോറുണ്ടിട്ട് കിടന്നറങ്ങും പിന്നെ എഴുന്നേറ്റ് എന്തെങ്കിലും മരുന്നിന്റെ പണിക്കിറങ്ങും അത് ചിലപ്പോ സന്ധ്യ വരെ നീളും.ചില ദിവസം ചിതറയിലോ കടക്കലോ പോകും മരുന്നിന്റെ സാധനങ്ങള് മേടിക്കാൻ അല്ലാതെ വേറെ ഒന്നുമില്ല.രാത്രി ഉറങ്ങി രാവിലെ എഴുന്നേറ്റു വീണ്ടും ഇത് തന്നെ.റേഡിയോ ഉണ്ടെങ്കൽ ഒരു ഒച്ചയും

💬 Comments

View all comments