വൈഗ
📝 Ongoing
👁 4511 views ❤ 35 likes 💬 0 comments
വൈഗ
ഫ്രണ്ട്സ് ഞാൻ പുതിയ ഒരു കഥയുമായി വരുകയാണ് നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു..... എൻ്റെ ആദ്യ കഥയ്ക്കു നിങ്ങൾ തന്ന പ്രോൽസാഹനത്തിനു അകമൊഴിഞ്ഞ നന്ദി....
മരം കോച്ചുന്ന തണുപ്പുള്ള സമയത്ത് എന്തിനായിരുന്നു ഊട്ടിയിലേക്കുള്ള ആ കോളേജ് ടൂർ എന്ന് എനിക്കിപ്പോഴും അറിയില്ലാ, എൻ്റെ ജീവിതം മാറ്റിമറിക്കാനായിരിക്കും അല്ലേ ഫ്രണ്ട്സ് ....? എൻ്റെ പേരു വൈഗ വീടു ചിറ്റൂരാണു... ഞാൻ പാലക്കാട് വിക്ടോറിയയിൽ അവസാന വർഷം വിദ്യാർത്ഥിനിയാണ്.ഒരു നവംബർ മാസത്തിലാണു ആ കോളേജ് ടൂർ നടന്നത് .., ഒരു യാഥാസ്ഥിത ിക നായർ കുടുംബത്തിലെ ഇളയ സന്തതിയാണു ഞാൻ, എൻ്റെ അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ടു മക്കൾ ഏട്ടൻ ബാംഗ്ലൂരിൽ IT വിദ്യാർത്ഥിയാണ്. മാസത്തിൽ ഒരിക്കൽ വീട്ടിൽ വരും .. വീട്ടുകാരെ വിട്ടു എവിടേയും പോകാത്ത ഞാൻ ഫ്രണ്ട്സിൻ്റെ നിർബന്ധത്തിൽ വഴങ്ങിയാണു അവസാന വർഷ ടൂറിൽ പങ്കെടുത്തത് .. .... രണ്ടു ദിവസത്തെ പ്രോഗ്രാം ആയിരുന്നു. പോകാനുള്ള ഡ്രസ്സുകളും മറ്റും എടുത്ത് ഞാനും അഛനും പുലർച്ചെ തന്നെ പാലക്കാടെത്തി.. എൻ്റെ ബെസ്റ്റ് ഫ്രണ്ട്സായ അനിലയും മുംതാസും എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു ... അങ്ങനെ ഞങ്ങൾ ബസ്സിൽ കയറി, ഗേൾസ് ഇരിക്കുന്നതിൽ അവസാനസീറ്റാണു ഞങ്ങൾക്കു കിട്ടിയത് പുറകിൽ എല്ലാം ബോയ്സായിരുന്നു. 16 പെൺകുട്ടികളും 19 ആൺകുട്ടികളും 2 സാറൻമാരും 2 ടീച്ചേഴ്സും അങ്ങനെ 39 പേരാണ് ആ ടൂറിൽ ഉണ്ടായിരുന്നത് ..... യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ
💬 Comments
View all comments