Chapter Title : വൈഗമാല [കൊമ്പൻ] [Updated]
“ആ അമ്മെ, ഇന്നൊരു ക്ലയന്റ് മീറ്റിംഗ് ഉണ്ട്. ധന്യയില്ലേ അവളെന്നെ പിക്ക് ചെയ്യാൻ വരാമെന്നു പറഞ്ഞിട്ടുണ്ട്.”
“ഉം ശെരി!” വൈഗ തന്റെ നനവുണങ്ങാത്ത ഇടതൂർന്ന മുടിയിഴകളെ വിരിച്ചിട്ടുകൊണ്ട് ബെഡ്റൂമിലേക്ക് നടന്നു. മഞ്ഞ പൂക്കൾ നിറഞ്ഞ നൈറ്റി ആയിരുന്നു വൈഗയുടെ വേഷം. അവളുടെ നെറ്റിയിൽ ചന്ദനവും തൊട്ടിരുന്നു. പാതി ചാരിയ വാതിൽ തുറന്നു അവൾ ബെഡ്‌റൂമിൽ കയറി. അജിത് ഇപ്പോളും അലസമായി കിടന്ന ബെഡിന്റ ഒരു മൂലയിൽ സുഖ നിദ്രയിലാണ്. അജിത്തിനെ ഇന്നലെ ഒന്നും സംസാരിക്കാത്തതിലവളുടെ ഉള്ളിൽ നോവുന്നുണ്ടായിരുന്നു. അവനെയിങ്ങനെ ശിക്ഷിക്കാനും മാത്രം എന്ത് തെറ്റാണു ചെയ്തതെന്ന് സ്വയം ചോദിച്ചിരുന്നു. ഉത്തരമില്ലാത്ത ചോദ്യം മുഴുങ്ങുന്ന മണിനാദം അവളുടെ നെഞ്ചിടിപ്പ് തന്നെയായിരുന്നു. അജിത്തിനെ ഉറക്കത്തിൽ നിന്നെഴുനേല്പിക്കാൻ നിൽക്കാതെയവൾ കട്ടിലിൽ നിന്നും വേഗമിറങ്ങി തിരിഞ്ഞു നടന്നു തുടങ്ങി.
“വൈ….ഗ……ഗുഡ് മോർണിങ്”
പുറകെ നിന്നുള്ള അജിത്തിന്റെ താളത്തിൽ വിളിക്കുന്ന ശബ്ദം കേട്ട ഞെട്ടലിൽ തൽക്ഷണം തന്നെ അവളാ മുറിയിൽ നിന്നുമോടി. പക്ഷെ ഇടം കണ്ണുകൊണ്ട് ഒന്ന് തിരിഞ്ഞു അജിത്തിനെയവൾ നോക്കുമ്പോൾ അവളുടെ മുഖത്തെ ചിരി അതൊളിപ്പിക്കാനായില്ല. വല്ലാത്തൊരു അവസ്‌ഥയിലാണ് താനെത്തി നിൽക്കുന്നതെന്നു വൈഗ മനസിലാക്കി. “ഇഷ്ടമുണ്ടായിട്ടും അത് അനുഭവിക്കാനുള്ള യോഗം, സ്വയം വേണ്ടാന്ന് വെക്കുമ്പോളുളുള്ള അവസ്‌ഥ അത് കാഠിന്യമേറിയതാണല്ലോ!” എങ്കിൽപ്പോലും മനസ്സിൽ നിറയെ തന്നെ ഇഷ്ടത്തോടെ അജിത് വിളിക്കുന്ന “വൈഗ” എന്ന ശബ്ദമായിരുന്നു.
“എന്ത് പറ്റി അമ്മെ ഇങ്ങനെ കിതയ്ക്കുന്നേ..” അടുക്കളയിലേക്ക് വീണ്ടുമെത്തിയതും നെറുകയിൽ വെളിച്ചെണ്ണ തേച്ചുകൊണ്ട് നിൽക്കുന്ന ഭാമയുടെ തോളിലെ തോർത്ത് വാങ്ങിച്ചുകൊണ്ട് വൈഗ മുഖമൊന്നു തുടച്ചു. അമ്മയുടെ വെപ്രാളം കണ്ടതും ഭാമ കാര്യം തിരക്കി.
“ഏയ്യ് ഒന്നുല്ല, ഓഫീസിൽ നിന്നും ലക്ഷ്മി വിളിച്ചിരുന്നു, ഇന്ന് നേരത്തേ ഓഫീസിൽ പോകേണ്ട ഒരു കാര്യമുണ്ടായിരുന്നെടാ. ഞാനാ കാര്യം ഇപ്പോളാ ഓർത്തത്.” അഴിഞ്ഞു കിടന്ന മുടി മാടിക്കെട്ടി വൈഗ വേഗത്തിൽ ഓഫീസിലേക്ക് പോവാൻ തയ്യാറായി.
ഒരു നിമിഷത്തിന്റെ പാതിയാണെങ്കിൽ പോലും കുറച്ചു മുൻപ് കണ്ട വൈഗയുടെ നാണത്തിൽ പൊതിഞ്ഞ ആ ചിരി! അത് വീണ്ടും വീണ്ടും മനസിലോർക്കുമ്പോ തന്നോട് ഈ കാണിക്കുന്ന ദേഷ്യമൊന്നുമില്ലെന്നും എല്ലാം വൈഗയുടെ അടവാണെന്നും അജിത് തിരിച്ചറിയുകയായിരുന്നു. എന്തയാലും വൈഗ ഓഫീസിലേക്ക് പോകും
💬 Comments
View all comments