Chapter Title : വൈഗമാല [കൊമ്പൻ] [Updated]
കാമുകീ കാമുകന്മാരെപ്പോലുള്ള കൊഞ്ചലും കുറുകലും കണ്ടു നിന്ന ഭാമയെ പോലും നാണിപ്പിച്ചു. അമ്മയുടെ കാലൊച്ച കേട്ടതും ഭാമ തിരികെ ബെഡിലേക്ക് വന്നു കിടന്നു.
വെള്ളം കൊടുത്തിട്ട് തിരികെ വരുമ്പോ അവളുടെ ഫോൺ റിങ് ചെയുന്നത് വൈഗ കേട്ടു. അൺനൗൻ നമ്പരായിരുന്നു. അവളെടുക്കാൻ നോക്കിക്കിയതും കട്ട് ആയി. അജിത് ഭാമയുടെ മുറിയിലേക്ക് നോക്കുമ്പോ അവൾ ചരിഞ്ഞുകിടന്നുറങ്ങുകയായിരുന്നു. ഒരു വട്ടം കൂടെ വൈഗയുടെ സാമീപ്യം കൊതിച്ചുകൊണ്ട് അവളുടെ മുറി ലക്ഷ്യമാക്കി നടക്കുമ്പോ വൈഗയുടെ ഫോൺ വീണ്ടും ശബ്‌ദിച്ചു. വൈഗ ഫോൺ എടുത്തു ചെവിയിൽ വെച്ചു.
“വൈഗ മേഡം അല്ലെ?”
“അതെ.”
“മകൾക്ക് ഇപ്പൊ സുഖം ആണല്ലോ ല്ലേ?”
“ആരാണിത് സംസാരിക്കുന്നത്.”
“ഞാൻ ടോണി, നിങ്ങളെന്റെ ചേട്ടനെയാണ് അന്ന് പീഡനകേസിനു ജയിലാക്കിയത്.”
“ഞാനെന്റെ ജോലിയാണ് ചെയ്തത്, പിന്നെ ജയിലാക്കിയത് ഞാനല്ല കോടതിയാണ്. പിന്നെ ഭീഷണയാണെങ്കിൽ എനിക്ക് നിങ്ങളോടൊന്നും തിരിച്ചു സംസാരിക്കാൻ താല്പര്യമില്ല!”
“വൈഗ മേഡം, കിടന്നു ചാടണ്ട!!! മകളിപ്പോ കിടക്കുന്നത് ആര് കാരണമാണെന്നു മനസിലാക്കിയാൽ നന്ന്, അവൾ കാക്കനാട് അല്ലെ ജോലി, നാളെ ഓഫിസിലേക്ക് വരുമല്ലോ കാണിച്ചു തരാം!”
“അതെ നിങ്ങൾക്കെന്താണ് വേണ്ടത്?”
“നീ തനിച്ചുവരണം ഇപ്പൊ തന്നെ! ഞങ്ങൾ പറയുന്നിടത്തേക്ക്!”
“വരാം, എവിടെയാണ്”
“വൈറ്റിലയ്ക്ക് അടുത്ത്, പുതുതായി പണികഴിപ്പിച്ചിരിക്കുന്ന പാലത്തിന്റെ താഴെ, അതിന്റെ അടുത്തൊരു ഗോഡൗൺ ഉണ്ട് അവിടെ.”
വൈഗയുടെ മനസ്സിൽ മകളെക്കുറിച്ചുള്ള ആശങ്ക പടർന്നു. തന്റെ മകൾക്കു ആക്സിഡന്റ് ആയത് ഇത്ര നാൾ ആയിട്ടും ഒരു ക്ലൂപോലും തനിക്ക് കിട്ടിയിരുന്നില്ല, ഇന്നിപ്പോ അവർ അവളുടെ ജീവിതം അപായപ്പെടുത്തുമെന്നു ഭീഷണിയും!!! ധൈര്യം സംഭരിക്കാൻ ശ്രമിക്കുമ്പോ അവൾക്കതിനു കഴിയാതെ വന്നു. ചുവരിൽ
💬 Comments
View all comments