Chapter Title : വൈഗമാല [കൊമ്പൻ] [Updated]
കണ്ണുകൾ ആ കടപ്പാര എറിഞ്ഞ ദിശയിലേക്ക് നോക്കുമ്പോ ഇടം കൈകൊണ്ട് തന്നെക്കാള് ഉയരമുള്ള ടോണിയുടെ ഗുണ്ടയെ കഴുത്തിൽ പിടിച്ചു നിലത്തു നിന്നും പൊക്കിപിടിച്ചിരിക്കുന്ന അജിത്തിനെയാണ് അവൾ കണ്ടത്! അജിത്തിന്റെ കണ്ണിൽ ജ്വലിക്കുന്ന കോപം തന്റെ വൈഗയെ അപമാനിക്കാൻ ശ്രമിച്ച അവന്റെ അന്ത്യം കണ്ടിട്ട് അടങ്ങുമെന്ന അവന്റെ മനസ് പ്രതിജ്ഞയെടുത്തു.
“അജിത്!!!!!!!!!” വൈഗ ആഹ്ലദാത്തോടെ വിളിച്ചതും അവന്റെ മുഖത്തു ചിരിയായിരുന്നില്ല, മറിച്ചു തന്റെ കാമുകിയെ സംരക്ഷിക്കാനായി പാഞ്ഞെത്തിയ രണവീരന്റെ രൗദ്രഭാവമായിരുന്നു. തന്റെ നേർക്ക് പാഞ്ഞെടുത്ത ഓരോരുത്തരെയും നിലത്തു കമിഴ്ത്തിയടിച്ചും നെഞ്ചിൻ കൂടു തകർക്കുന്ന പോലെയിടിച്ചും അവന്റെ വെറികൂത്ത് നിഷ്കരുണം നടത്തിക്കൊണ്ടിരുന്നു. ടോണിയും ടോറിയും ഒന്നിച്ചു ചാടിവന്നു അജിത്തിന്റെ നെഞ്ചിലേക്ക് ഇരുവരും ചേർന്ന് ചവിട്ടിയതും അജിത് തെറിച്ചു നിലത്തേക്ക് വീണു. പക്ഷെ അവൻ ചാടിയെണീറ്റുകൊണ്ട് ഇരുവരെയും അടുത്ത അടി ഒന്നിച്ചു തടഞ്ഞു!
വൈഗ അടുത്ത നിമിഷം അവളുടെ പിസ്റ്റൾ എടുത്തുകൊണ്ട് ടോണിയുടെ മുതുകിൽ വെടിയുതിർത്തതും അവൻ കുഴഞ്ഞു വീണു. ടോറി അജിത്തിനെ നെഞ്ഞത് ഇടിക്കാൻ തുനിഞ്ഞതും അവന്റെ ഇടുപ്പിൽ പിടിച്ചുകൊണ്ട് ടോണിയുടെ മേലെ തന്നെ എടുത്തിട്ടു. ബാക്കിയുള്ള ഗുണ്ടകളിൽ ഒരാൾ വൈഗയുടെ തോക്ക് കൈക്കലാക്കാൻ നോക്കുന്ന നേരം, നീളൻ മരത്തിന്റെ പിടിയുള്ള മൂന്നു കിലോഗ്രാം ഭാരവുമുള്ള ചുറ്റിക കൊണ്ട് അവന്റെ തോളിൽ തന്നെ അടിച്ചു. അവന്റെ തോളു പൊളിഞ്ഞുകൊണ്ട് നിലത്തേക്ക് പിടഞ്ഞു വീണതും കലി തീരാതെ അവന്റെ മുഖത്തേക്ക് കാല് ഉയർത്തികൊണ്ട് അവിടെ ചവിട്ടാതെ പകരം അവന്റെ കഴുത്തിൽ തന്നെ ഷൂസിട്ട കാലുകൊണ്ട് അജിത് ചവിട്ടിമെതിച്ചു. അജിത്തിന്റെ ഉഗ്ര കോപം കണ്ടു ഭയന്നുകൊണ്ട് വൈഗ അജിത്തിനെ ചുറ്റിപിടിച്ചു.
“വേണ്ട അജിത്!
💬 Comments
View all comments