വൈറൽ ആയ കുറിപ്പ്
📝 Ongoing
👁 1644 views ❤ 255 likes 💬 14 comments
വൈറൽ ആയ കുറിപ്പ് തൊഴിലാളിയുടെ ഒരു ദിവസത്തെ അനുഭവങ്ങൾ
By കാലൻ
ഒരു ലൈംഗിക തൊഴിലാളിയുടെ ഒരു ദിവസത്തെ അനുഭവങ്ങളാണ് ഈ കുറിപ്പിന് ആധാരം. ആരാണ് എഴുതിയതെന്ന് വ്യക്തമല്ലെങ്കിലും ഒരു ലൈംഗിക തൊഴിലാളിയുടെ കുറിപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബന്ധങ്ങളുടെ ശൈഥില്യവും സമൂഹത്തിന്റെ ഇരട്ടത്താപ്പും വരികളിലൂടെ വരച്ചുകാട്ടുകയാണിവിടെ.
കുറിപ്പിന്റെ പൂര്‍ണരൂപം കാണാം
കഴിഞ്ഞ രാത്രി…. വിശന്ന് വലഞ്ഞ ഒരു ചെന്നായും കൂട്ടിന് ഇല്ലാതിരുന്നതിനാല്‍ വീട്ടില്‍ തന്നെ ആയിരുന്നു. രാവിലെ എഴുന്നേറ്റ് അപ്പുവിനും മാളൂനും ഇഷ്ടപ്പെട്ട മുളകരച്ച തേങ്ങാച്ചമ്മന്തിയും ദോശയും ഉണ്ടാക്കി കൊടുത്തു. രാവിലെ തന്നെ തള്ള ചൊടിപ്പിക്കുന്ന എന്തൊക്കെയോ പറഞ്ഞു തുടങ്ങി.. ഞാനതൊന്നുംകാര്യമാക്കിയില്ല..മകന്‍ ഉപേക്ഷിച്ച ഈ അകന്ന ബന്ധുവായ തള്ള കൂടി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ രാത്രി ജോലിക്ക് പോകുംമ്പോള്‍ എന്റെ മക്കള്‍ തനിച്ചാവുമായിരുന്നു…….മക്കളെ സ്‌കൂളില്‍ പറഞ്ഞയച്ച് കഴിഞ്ഞപ്പോഴേക്കും എനിക്കൊരു കോള്‍ വന്നു.സ്ഥലം എസ്.ഐ സാറാണ്.. രാവിലെ ഒരു പതിനൊന്ന് ആകുമ്പോഴേക്കും വീട്ടില്‍ വരണം ഭാര്യ തിരുവനന്തപുരത്ത് ഒരു സെമിനാറിനു പോയേക്കുകയാണ്,പിള്ളേര് സ്‌കൂളിലും പോയി, ഇവിടെ ആരും ഇല്ല എന്നൊക്കെ പറഞ്ഞു. പോലീസുകാരനാണെങ്കിലും നെറിയുള്ളവനാണ് . കാശ് കൃത്യമായി തരും.. ഇന്ന് ആദ്യമായാണ് അയാള്‍ തന്റെ സ്വന്തം വീട്ടിലേക്ക് എന്നെ വി
💬 Comments
View all comments