Chapter Title : വൈരനിര്യാതനം 1 [Master]
ഏതിനും എന്നെ ആശ്രയിച്ചിരുന്ന അവന്‍ സ്വന്തം കാമശമനത്തിനും എന്നെത്തന്നെ ആശ്രയിച്ചു. കൊച്ചി നഗരത്തിലെ മുന്തിയ ഹോട്ടലില്‍ അവനും അവളും താമസിച്ചതും, ഒരുമിച്ച് സിനിമയ്ക്ക് പോയതുമെല്ലാം ദൈവാധീനം ഒന്നുകൊണ്ട് മാത്രമാണ് ഞാനറിഞ്ഞത്. ഒപ്പം ജോലി ചെയ്യുന്ന കൂട്ടുകാരന്‍ വളരെ അവിചാരിതമായി ഒരു മീറ്റിങ്ങിന് അതേ ഹോട്ടലില്‍ അതേ സമയത്ത് വിധിയുടെ തീരുമാനം പോലെ എത്തിയതുവഴി. തുടര്‍ന്നു നാട്ടിലെത്തിയ ഞാന്‍ അവരുടെ രഹസ്യത്തിലുള്ള പെരുമാറ്റം അറിയാന്‍ പൊട്ടനെപ്പോലെ അഭിനയിച്ചു. അറിഞ്ഞ ക്രൂരസത്യങ്ങള്‍ ആരോടും, സ്വന്തം നിഴലിനോട് പോലും ഞാന്‍ പറഞ്ഞില്ല. അവര്‍ക്ക് വേദി ഒരുക്കാനായി മദ്യപിച്ചു ലക്കുകെട്ടതായി ഞാന്‍ അഭിനയിച്ചു. ലഹരിയില്‍ ഉറങ്ങിയതുപോലെ നടിച്ച എന്റെ മുന്‍പില്‍ വച്ച് അവനവളെ ഭോഗിച്ചു; വന്യമായി. വിഷം മുറ്റിയ സര്‍പ്പങ്ങളെപ്പോലെ ചീറി ഇരുവരും തങ്ങളുടെ കാമം സ്വന്തം സഹോദരന്റെ മുന്‍പില്‍ വച്ചും സ്വന്തം ഭര്‍ത്താവിന്റെ മുന്‍പില്‍ വച്ചും തീര്‍ത്തു. ശിലപോലെ, സ്തംഭിച്ചു കിടന്നുപോയി ഞാന്‍. അങ്ങനെ എല്ലാം നേരില്‍ കണ്ടു ബോധ്യപ്പെട്ടതോടെ, മനസിന്റെ സകല നന്മകളും എന്നില്‍നിന്നും അപ്രത്യക്ഷമായി. ഹൃദയമൊരു കരിങ്കല്ലായി രൂപപ്പെട്ടു. പക ഒരു അഗ്നിപര്‍വ്വതം പോലെ എന്റെയുള്ളില്‍ പുകയാന്‍ ആരംഭിച്ചു. പ്രതികാരം, അത് ഒരിക്കലും വിഡ്ഢിത്തമാകരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സ്വജീവിതം തകര്‍ത്തുകൊണ്ട് പ്രതികാരം ചെയ്ത് നശിക്കുന്ന ഒരു വിഡ്ഢിയാകില്ല ഞാന്‍. കാലം നീതിബോധമുള്ളവനാണ്; കാത്തിരിക്കണം. മെല്ലെമെല്ലെ മറ്റു ചില കാരണങ്ങള്‍ പറഞ്ഞു എന്റെ ഭാര്യയുമായി ഞാന്‍ അകലാന്‍ തുടങ്ങി. മുന്‍ നിശ്ചയിക്കപ്പെട്ട അതിന്റെ പര്യവസാനത്തില്‍ ഞാനവളെ ഉപേക്ഷിച്ചു. ചേച്ചി പാവമാണ്, ഉപേക്ഷിക്കരുത് എന്നുള്ള അനുജന്റെ സ്നേഹനടനത്തില്‍ ഉള്ളില്‍ കത്തിക്കാളിയ പകയെ കഠിന പ്രയത്നത്തിലൂടെ ഞാന്‍ നിയന്ത്രിച്ചു. ബന്ധം വിടര്‍ത്തിയ ശേഷവും
💬 Comments
View all comments