വൈറ്റ്ലഗോണും ഗിരിരാജനും 5 [കിച്ചു✍️]

📝 Ongoing

👁 111937 views ❤ 464 likes 💬 96 comments

വൈറ്റ്ലഗോണും ഗിരിരാജനും 5
Whitelagonum Girirajanum Part 5 bY കിച്ചു✍️
Previous Parts :  PART 1  |  PART 2  |  PART3  | PART 4 |

“നിന്നോട് മീനും പോത്തും മാത്രം മതിയെന്ന് പ്രത്യേകം പറഞ്ഞു വിട്ടതാരുന്നല്ലോ പിന്നെ എന്നെത്തിനാടാ ചെറുക്കാ നീ കോഴിയും കൂടെ മേടിച്ചത്... നമ്മുടെ പൂവനെ കണ്ടിക്കാരുന്നല്ലോ... എനിക്കണേ, ഈ മരുന്ന് കുത്തിവെക്കുന്ന കോഴിയേ... ഇഷ്ടമല്ല..."

വല്യമ്മ തുടങ്ങി... വല്യമ്മക്കറിയില്ലല്ലോ ഞാനും കോഴികളും തമ്മിലുള്ള ഉടമ്പടി.

“എന്തേലും കോനിഷ്ട്ട കാണും അമ്മച്ചീ ഒരു കാര്യവും കാണാതെ കിച്ചുവേട്ടൻ സ്വന്തം കാശു മുടക്കി കോഴിയെ മേടിക്കൂല്ലല്ലോ...”

അനിയത്തി സിഐഡി കേസ് ഏറ്റടുക്കന്നതിനു മുന്നേ...

"ബാക്കിയെല്ലാം മരുന്ന് കുത്തിവെച്ചതല്ലേ കഴിക്കുന്നത്, മീനിനകത്താണെൽ നല്ല ഫോർമാലിൻ വരെയുണ്ടെന്നാ കേട്ടത്… എന്നാപ്പിന്നെ കോഴിക്കറിക്കും ഇരിക്കട്ടെന്നു കരുതി അൽപ്പം ഹോർമോൺ..."

എന്ന് തമാശിച്ചു, ഞാൻ തൊടിയിലോട്ടിറങ്ങി.

ഒരൊറ്റ കോഴികളെ പോലും കാണാനില്ല ഇതുങ്ങൾ ഒക്കെ എവിടെപ്പോയോ എന്തോ..? ഇനി ഒളിച്ചോടിയോ..? എന്നാൽ എന്റെ കോഴിയിറച്ചി മേടിച്ച പൈസാ മൂഞ്ചിയത് തന്നെ...

പാപ്പിലോണിന്റെ ഫുള്ള് മേടിക്കാൻ വെച്ച കാശിലാണ് കുറവുണ്ടായേക്കുന്നെ, ഇനിയിപ്പോ റബ്ബർ ഷീറ്റു കൊടുത്തു ബാക്കി തികക്കാം എന്ന് വെച്ചാലും ക്രിസ്തുമസ് ആയിക്കൊണ്ടങ്ങനെയാ ഷീറ്റു മോട്ടിക്കുന്നേ... മാൻഷൻ ഹൗസാക്കിയാലോ അതാകുമ്പോ അര കിട്ടു

📚 Chapters

1 published

Related Stories

💬 Comments

View all comments