വൈഷ്ണവം 1 [ഖല്‍ബിന്‍റെ പോരാളി]
📝 Ongoing
👁 78075 views ❤ 393 likes 💬 21 comments
(സുഹൃര്‍ത്തുകളെ....
ഇതെന്‍റെ ആദ്യത്തെ കഥയാണ്. ഇതുവരെ കഥയെഴുതി വല്യ പരിചയം ഒന്നുമില്ലാത്ത എന്‍റെ എളിയ ശ്രമമാണീത്. എത്രമാത്രം നിങ്ങളെ എന്‍ഗേജ് ചെയ്യിക്കാന്‍ എനിക്ക് സാധിക്കും എന്ന് എനിക്ക് അറിയില്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെടും എന്ന പ്രതിക്ഷയോടെ ഞാന്‍ ഈ കഥ പോസ്റ്റ് ചെയ്യുന്നു. ഈ കഥയിലെ കഥപാത്രങ്ങള്‍ തികച്ചും സങ്കല്‍പിക്കം മാത്രമാണ്. അഭിപ്രായങ്ങള്‍ അറിയിക്കുക.)
വൈഷ്ണവം 1
Vaishnavam Part 1 | Author : Khalbinte Porali
മലബാറിലെ പ്രശസ്തമായ ഒരു കോളേജ് ക്യാമ്പസ്....
ഇന്ന് അവിടെ യൂണിവേഴ്സിറ്റി യുവജനോത്സവം ആരംഭമാണ്. പല കോളേജില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ത്ഥികള്‍... എങ്ങും സന്തോഷത്തോടുള്ള മുഖങ്ങള്‍...
ഉദ്ഘാടനം തുടങ്ങാന്‍ പോകുന്നതായി അനൗണ്‍സ്മെന്‍റ് മുഴങ്ങി. പ്രധാന ഓഡിറ്റോറിയം നിമിഷനേരം കൊണ്ട് കാണികള്‍ നിറഞ്ഞു. എങ്ങും ഒച്ചപാടുകള്‍... ഇന്ന് യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത സിനിമ താരം രാജേഷ്കുമാര്‍ ആണ്. സ്വന്തം ഇന്‍റസ്ട്രിയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്റ്റേറ്റ് അവര്‍ഡാടക്കം നിരവധി ആവര്‍ഡുകളോട് കൂടി സുപ്പര്‍താര പദവിയിലേക്ക് കയറി വരുന്ന യുവതാരം. പെണ്‍കുട്ടികളുടെ ഇഷ്ടനായകന്‍. അതുകൊണ്ട് തന്നെ പ്രധാനവേദിയ്ക്ക് മുന്നിലേ ചെയറുകള്‍ എല്ലാം പെണ്‍കുട്ടികളെ കൊണ്ട് നിറഞ്ഞു. എല്ലാവരും അതിഥിയ്ക്കായി കാത്തിരുന്നു. പരുപാടി തുടങ്ങാന്‍ നിമിഷം നേരത്തിന് മുമ്പ് വമ്പന്‍ ജനതിരക്ക് പ്രധാനകവാടത്തില്‍
💬 Comments
View all comments