0%

Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

താങ്ങാന്‍ കഴിയില്ല.... അത് കണ്ടാല്‍ എനിക്കും.... ഈ അവസ്ഥയില്‍ അത് ഞാന്‍ പറയില്ല..... ലക്ഷ്മി ചിന്നുവിനെ നോക്കി ദയനീയമായി പറഞ്ഞു..... ചിന്നു എന്തുപറയണമെന്നറിയാതെ നിന്നു. അമ്മ എല്ലാം അറിഞ്ഞിട്ടും തന്നോട് മറച്ച് വെച്ചുലേ.... ചിന്നു ചോദിച്ചു.... ആ കാര്യം നടക്കുമ്പോഴേക്കും നീ നിധിന്‍റെ അടുത്തെത്തിയിരുന്നു... സത്യം പറഞ്ഞാല്‍ നിന്നോട് ഏറ്റുപറയാനാണ് കണ്ണന്‍ വന്നത്.... പക്ഷേ.... നീ പോയ കാര്യം ഞാന്‍ പറയുമ്പോഴാണ് അവന്‍ അറിഞ്ഞത്.... എല്ലാം അറിഞ്ഞപ്പോ നിന്നെ വിളിച്ച് പറയണമെന്നെനിക്ക് തോന്നിയിരുന്നു. പക്ഷേ.... അത് പ്രിതയുടെ ഡെലിവറി ടൈം ആയിരുന്നു. ആ കാര്യം നിയറിഞ്ഞ നീ ഇങ്ങോട്ട് പോരാന്‍ വാശി പിടിക്കും... അത് നിനക്ക് അങ്ങനെയൊരു സമയത്ത് സന്ത്വനവും അഭയവും തന്ന നിധിനേയും പ്രിതയേയും ബാധിക്കും.... അതോര്‍ത്ത് ഞാന്‍ മൗനം പാലിച്ചു.... ലക്ഷ്മി പറഞ്ഞു നിര്‍ത്തി... ചിന്നുവിന്‍റെ കണ്ണുകള്‍ അപ്പോഴെക്കും നിറഞ്ഞിരുന്നു.... എന്തു പറയണമെന്നറിയാതെ അവിടെയിരുന്നു. മോളെ കുറ്റം പറയാനാല്ല ഞാനിത്രയും പറഞ്ഞത്. മോളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ചിലപ്പോ ഞാനും ഇങ്ങനെയൊക്കെ ചെയ്യുമായുരുന്നു. പക്ഷേ കണ്ണനെ ഒരു മകനായി കണ്ട എനിക്ക് അവന്‍ പറയുന്നത്
കേള്‍ക്കാതിരിക്കാന്‍ സാധിച്ചില്ല.... ഒരു പക്ഷേ അന്ന് ഞാന്‍ ഈ കട്ടിലില്‍ അകപ്പെട്ടു പോയില്ലെങ്കില്‍ ഞാന്‍ അന്നേ പോയി ചോദിച്ചേനെ.... എന്‍റെ മകള്‍ക്ക് വേണ്ടി.... പക്ഷേ.... അന്ന് ദൈവം എനിക്ക് അതിനുള്ള അവസരം തന്നില്ല.... ലക്ഷ്മിയുടെ കണ്ണ് നിറഞ്ഞു.... അമ്മ കരയല്ലേ... ഈ സമയത്ത് വേദനിക്കുന്ന ഒന്നും ചിന്തിക്കണ്ട.... അമ്മ കിടന്നോ... മരുന്നിന്‍റെ ക്ഷീണം കാണും... നിറ കണ്ണുകളോടെ ചിന്നു പറഞ്ഞൊപ്പിച്ചു.... ലക്ഷ്മിയെ കിടത്തി അവള്‍ എണിറ്റു പോകാന്‍ നോക്കിയപ്പോ ലക്ഷ്മി

💬 Comments

View all comments